ചലച്ചിത്രം

ബ്രേക്ക് അപ്പ് ഗാനത്തിനൊപ്പം ഷെയ്നിന്റെ തകർപ്പൻ ഡാൻസ്; കോളജ് കുട്ടികൾക്കൊപ്പം ചുവടുവച്ച് താരം (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങൾക്കിടയിലാണെങ്കിലും തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിയ പെരുന്നാൾ’ റിലീസിനെത്തുന്ന സന്തോഷത്തിലാണ് യുവനടൻ ഷെയ്ൻ നി​ഗം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. നാളെ തിയേറ്ററുകളിൽ എത്തുന്ന ചിത്രം തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കുമെന്നാണ് ഷെയ്നിന്റെ വാക്കുകൾ. 

ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കോളജ് സന്ദർശനത്തിനെത്തിയ ഷെയ്നിന്റെ തകർപ്പൻ ഡാൻസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ഒരു കൂട്ടം പെണ്‍ക്കുട്ടികള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് ഷെയ്‌നിന്റെ കിടിലന്‍ പ്രകടനം. രൺബീർ കപൂർ, അനുഷ്ക ശർമ, ഐശ്വര്യ റായ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ‘യേ ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രത്തിലെ ബ്രേക്ക് അപ്പ് ഗാനത്തിനൊപ്പമാണ് താരം ചുവടുവച്ചത്. ഷെയ്ൻ തന്നെയാണ് വിഡിയോ പങ്കുവച്ചതും.

ആക്ഷനും കോമഡിയും റൊമാൻസുമെല്ലാം ചേർന്ന ആഘോഷ ചിത്രമായ വെലിയ പെരുന്നാളിൽ പ്രൊഫഷണല്‍ ഡാന്‍സറായിട്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ഹിമിക ബോസ് ആണ് ചിത്രത്തിലെ നായിക. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു