ചലച്ചിത്രം

'അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കണം, സൂര്യയെ വിവാഹം ചെയ്യണം'; നടി അനുശ്രീയുടെ സ്വപ്‌നങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ ഇഷ്ടതാരം അനുശ്രീ തമിഴ് സൂപ്പര്‍താരം സൂര്യയുടെ കടുത്ത ആരാധികയാണ്. അനുശ്രീയുടെ 'സൂര്യാരാധന' ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല നാട്ടിലും പാട്ടാണ്. ഇപ്പോള്‍ തന്റെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് താരം. അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിച്ച് സൂര്യയെ വിവാഹം ചെയ്യണം എന്നാണ് താരത്തിന്റെ ആഗ്രഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

'സൂര്യയുടെ കടുത്ത ആരാധികയാണ് ഞാന്‍. എനിക്കൊരു ആഗ്രഹമുള്ളത്, അടുത്ത ജന്മത്തിലെങ്കിലും ജ്യോതികയായി ജനിക്കാനാണ്. പക്ഷേ അപ്പോഴും ജ്യോതിക തന്നെ സൂര്യയെ വിവാഹം ചെയ്യണം.' അനുശ്രീ പറഞ്ഞു. പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി സൂര്യ കേരളത്തിലെത്തുമ്പോഴെല്ലാം പല ചാനലുകളില്‍ നിന്നും തന്നെ വിളിച്ച് അപ്പോയിന്‍മെന്റ് എടുത്തു തരട്ടേയെന്ന് ചോദിക്കാറുണ്ടെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ അങ്ങനെ കാണാനല്ല താന്‍ ഇഷ്ടപ്പെടുന്നതെന്നും ആര്‍ട്ടിസ്ഥായി കാണാനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് താരം പറയുന്നത്. 

'അദ്ദേഹത്തിന്റെ കൂടെ എന്നു ഞാന്‍ അഭിനയിക്കുന്നോ, അന്നേ എനിക്കു കാണേണ്ടൂ. എന്നെ അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റായി കണ്ടാല്‍ മതി. അതിനു ശേഷം ഫാന്‍ ആണെന്നറിഞ്ഞാല്‍ മതി. എന്നെ കളിയാക്കാനും ചൊറിയാനും സുഹൃത്തുക്കളും കസിന്‍സുമെല്ലാം 'സൂര്യയ്ക്കിട്ട് കുത്തുക'യാണ് ചെയ്യാറ്. സിനിമയിലും പുറത്തും പ്രസിദ്ധമാണ് എന്റെ സൂര്യാരാധന.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍