ചലച്ചിത്രം

'ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്', മകൾക്ക് പേരിട്ട് വിനീത് ശ്രീനിവാസൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ, ​ഗായകൻ, നടൻ എന്നീ നിലകളില്ലെല്ലാം മലയാളികളുടെ മനസു കവർന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. എന്നാൽ അതിനെല്ലാം മേലെയാണ് വിനീത് എന്ന ഭർത്താവും അച്ഛനും. അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഇപ്പോൾ കുഞ്ഞിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് താരം. ഷനായ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. 

ഇത് ഷനായ ദിവ്യ വിനീത്, ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ് എന്ന കുറിപ്പിലാണ് ഭാര്യയ്ക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഭാര്യ ദിവ്യയുടെ പേരു കൂടി ചേർത്താണ് കുഞ്ഞിന് പേരുനൽകിയിരിക്കുന്നത്. ഇതിനെ പുകഴ്ത്തി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. മകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്നത്. മക്കൾക്കും ഭാര്യയ്ക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്നത്. അടുത്തിടെ മകളെ മാറോട് ചേർത്തുപിടിച്ച് ചായ കുടിക്കുന്ന ചിത്രം വൈറലായിരുന്നു. 

അടുത്തിടെ മൂത്ത മകൻ വിഹാനെ ചുമലിലേറ്റി കിടക്കയിൽ കിടക്കുന്ന ഇളയ കുഞ്ഞിനെ നോക്കി ചിരിക്കുന്ന വിനീതിന്റെ ചിത്രം അദ്ദേഹം തന്നെ പങ്കുവച്ചിരുന്നു. അത് പകർത്തിയത് മറ്റാരുമല്ല, ഭാര്യ ദിവ്യ തന്നെയാണ്. “എന്റെ മക്കളുടെ അമ്മ, എന്റെ സൂപ്പർസ്റ്റാർ ദിവ്യ ക്ലിക്ക് ചെയ്ത ചിത്രം,” എന്ന അടിക്കുറിപ്പോടെയാണ് വിനീത് ഫോട്ടോ പങ്കുവച്ചത്.

2012 ഒക്ടോബര്‍ 18നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞു പിറന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ മകന് രണ്ടു വയസ് തികയുന്ന ദിവസമാണ് താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷ വാര്‍ത്ത വിനീത് ആരാധകരുമായി പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു