ചലച്ചിത്രം

'പ്രയാസമേറിയ സമയങ്ങളില്‍പ്പോലും പുഞ്ചിരിക്കൂ'; നയന്‍താരയെ ചേര്‍ത്തു പിടിച്ച് വിഘ്‌നേഷ്; ക്രിസ്മസ് ചിത്രങ്ങള്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഏറ്റവും റൊമാന്റിക്കായ പ്രണയജോഡികളാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. തിരക്കുകള്‍ക്കിടയിലും തങ്ങള്‍ക്കു മാത്രമായി സമയം കണ്ടെക്കാന്‍ ഇവര്‍ക്ക് സാധിക്കാറുണ്ട്. സ്‌പെഷ്യല്‍ ദിവസങ്ങളെല്ലാം ഒന്നിച്ചാണ് ഇവര്‍ ആഘോഷിക്കുക. അതിനാല്‍ ഇരുവരുടെ ആഘോഷങ്ങളെക്കുറിച്ച് അറിയാന്‍ ആരാധകരും കാത്തിരിക്കാറുണ്ട്. ഇപ്പോള്‍ ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ് ഇവര്‍. 

ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ്. പോസിറ്റീവ് സന്ദേശത്തിനൊപ്പമാണ് വിഘ്‌നേഷ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ കഠിനമായ ഘട്ടങ്ങളെ തരണം ചെയ്യാന്‍ സഹായിക്കാന്‍ നമ്മെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കാവും എന്നാണ് വിഘ്‌നേഷ് കുറിക്കുന്നത്. 

'ജീവിതത്തിലെ പ്രയാസമേറിയ സമയങ്ങളില്‍പ്പോലും പുഞ്ചിരിക്കാന്‍ ശ്രമിക്കൂ, സന്തോഷം മാത്രം പങ്കുവെയ്ക്കൂ. ജീവിതത്തില്‍ എന്നും താലോലിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ക്കായി വേണം കാത്തിരിക്കാന്‍. എല്ലാത്തിനുമുപരി ജീവിതത്തിലെ മേഘാവൃതമായ ദിവസങ്ങളെ പോസിറ്റീവായ ചിന്തകള്‍ കൊണ്ട് അതിജീവിക്കാന്‍ നമ്മുടെ കൂടെ നില്‍ക്കുന്ന സത്യസന്ധമായി പ്രണയിക്കുന്നവരിലൂടെയാണ് ദൈവത്തിന്റെ കരുതല്‍ പ്രകടമാകുന്നത്. ദൈവത്തില്‍ വിശ്വസിക്കൂ, നല്ലതിന് വേണ്ടി പ്രാര്‍ത്ഥിക്കൂ' വിഘ്‌നേഷ് കുറിച്ചു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരാണ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍