ചലച്ചിത്രം

'114 കിലോയുള്ള കരടിയെ പൊക്കിയാല്‍ അവന്‍ നമ്മളെ പറപ്പിക്കും'; ഇപ്പോള്‍ ഉഴിച്ചിലിലാണെന്ന് കുഞ്ചാക്കോ ബോബന്‍; ചിത്രങ്ങള്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വീട്ടിലേയും സെറ്റിലേയുമെല്ലാം വിശേഷം താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍. മകന്‍ ഇസയെ പൊക്കുന്ന പോലെ 114 കിലോയുള്ള തന്റെ സുഹൃത്തിനെ പൊക്കുന്ന കുഞ്ചാക്കോ ബോബനെയാണ് ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ അടുത്ത ചിത്രത്തില്‍ ചാക്കോച്ചന്‍ പറക്കുന്നതും കാണാം. 

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അജ്മലാണ് ചാക്കോച്ചനെ പറപ്പിക്കുന്നത്. രസകരമായ കുറിപ്പിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. 114 കിലോയുള്ള കരടിയെ നിങ്ങള്‍ പൊക്കിയാല്‍ അടുത്ത രംഗത്തില്‍ അവന്‍ നമ്മളെ സൂപ്പര്‍മാനാക്കും എന്ന അടിക്കുറിപ്പിലാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രം അഞ്ചാം പാതിരയുടെ പ്രമോഷന് ഇടയിലായിരുന്നു രസകരമായ സംഭവം. 

എന്തായാലും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോള്‍ ഏത് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത് എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം. ഇപ്പോള്‍ ഉഴിച്ചിലിലാണ് എന്നാണ് താരം മറുപടി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല