ചലച്ചിത്രം

ആ സ്വർണ നക്ഷത്രമാര്? ലിസിയാണെന്നുറപ്പിച്ച് ആരാധകർ; നി​ഗൂഢത നിറച്ച് വീണ്ടു പ്രിയദർശന്റെ പിറന്നാൾ ആശംസ  

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ച ഒരു പിറന്നാൾ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഒരു സ്വർണ നക്ഷത്രത്തിന്റെ ചിത്രം പങ്കുവച്ച് ‘ഡിസംബര്‍ 30ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രങ്ങളുണ്ടാകട്ടെ. ഹൃദയത്തോടു വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്’ എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചിരിക്കുന്നത്.

എന്നാൽ ആരാണിന്ന് പിറന്നാളാഘോഷിക്കുന്ന ആ ഒരാളെന്ന് പ്രിയദർശൻ വ്യക്തമാക്കിയിട്ടില്ല. പ്രിയൻ ഉദ്ദേശിച്ചത് മുൻ ഭാര്യ ലിസിയെയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇത് സൂചിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലരാകട്ടെ പ്രിയൻ ഉദ്ദേശിച്ചത് മകൾ കല്യാണിയെയാണെന്നും നടൻ മോഹൻലാലിനെയാണെന്നും വരെ പറയുന്നുണ്ട്. 

രണ്ടുവർഷം മുൻപും ഇതേ ദിനത്തിൽ സമാനമായ ഒരു ആശംസ പ്രിയദർശൻ കുറിച്ചിരുന്നു. നിനക്ക് പിറന്നാൾ മം​ഗളങ്ങൾ, നീ ആരാണെന്ന് ഞാനും നീയും മാത്രം അറിഞ്ഞാൻ മതി എന്നായി‌രുന്നു 2017ലെ ഡിസംബർ 30ന് കുറിച്ച് ആശംസയിൽ പ്രിയൻ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും