ചലച്ചിത്രം

ജാന്‍വിയോടൊപ്പം അനില്‍ കപൂറിന്റെ റാംപ് വാക്ക്; കാണികള്‍ക്കിടയില്‍ നിന്ന് വേദിയിലേക്കോടിക്കയറി രണ്‍വീറിന്റെ ഡാന്‍സും (വിഡിയോ)  

സമകാലിക മലയാളം ഡെസ്ക്

ലാക്‌മെ ഫാഷന്‍ വീക്കില്‍ ഡിസൈനര്‍ രാഗവേന്ദ്ര റാത്തോറിനായി റാംപിലെത്തിയത് ബോളിവുഡ് നടന്‍ അനില്‍ കപൂറും നടി ജാന്‍വി കപൂറുമാണ്. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും വേദിയിലെത്തിയത്. റാംപ് വാക്കിനിടയില്‍ മറ്റൊരു സര്‍പ്രൈസും താരങ്ങള്‍ കാണികള്‍ക്കായി ഒരുക്കി. 

കാണികള്‍ക്കിടയില്‍ ഇരുന്നിരുന്ന നടന്‍ രണ്‍വീര്‍ സിങും അനില്‍ കപൂറും വേദിയില്‍ ഒന്നിച്ച നിമിഷമായിരുന്നു അത്. മുന്‍സീറ്റില്‍ ഇരുന്നിരുന്ന രണ്‍വീറിനെ അനില്‍ വേദിയിലേക്ക് ക്ഷണിച്ചു. എപ്പോഴത്തെയും പോലെ വേദിയിലെത്തിയ ഉടന്‍ എല്ലാവരെയും കൈയ്യിലെടുക്കുകയായിരുന്നു താരം. അനിലും രണ്‍വീറും ചേര്‍ന്ന് ചെറിയ നൃത്തചുവടുകള്‍ വച്ചതോടെ എല്ലാവരും ആവേശത്തിലായി.

സംഭവത്തെക്കുറിച്ച് അനില്‍ തന്റെ ട്വീറ്റിലും പരാമര്‍ശിച്ചിട്ടുണ്ട്. ലാക്‌മെ ഫാഷന്‍ വീക്കില്‍ സഹോദരന്റെ മകള്‍ ജാന്‍വിയോടൊപ്പം പങ്കെടുത്തതിന്റെയും രണ്‍വീറിനൊപ്പം ചുവടുവച്ചതിന്റെയും സന്തോഷം പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്. പരിപാടിയുടെ ചിത്രങ്ങളും താരം ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ