ചലച്ചിത്രം

അല്ലേലും ദിലീഷേട്ടന്‍ ആള് ലോലനാ..., നസ്രിയയുടെ കമന്റ്; 'ഒന്നനങ്ങി ചെയ്യടോ' എന്ന് ഫഹദിനോട് 

സമകാലിക മലയാളം ഡെസ്ക്

ഹദ്-നസ്രിയ-ദിലീഷ് പോത്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കുമ്പളങ്ങി നൈറ്റ്‌സിലെ അണിയറപ്രവര്‍ത്തകര്‍ ഒത്തുകൂടി. ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുവാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനുമായിരുന്നു ഈ ഒത്തുചേരല്‍. ഫഹദ്, നസ്രിയ, സൗബിന്‍ ഷാഹിര്‍, സുഷിന്‍ ശ്യാം, മധു സി. നാരായണന്‍, ശ്യാം പുഷ്‌കര്‍, ഷെയ്ന്‍ നിഗം, അന്ന ബെന്‍ തുടങ്ങിയവര്‍ സിനിമയിലെ രസകരമായ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചു.

കുമ്പളങ്ങി നൈറ്റ്‌സിന്റെ എല്ലാപ്രവര്‍ത്തനങ്ങളും കഴിഞ്ഞതില്‍ വലിയ സന്തോഷമാണ്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും വലിയ തൃപ്തനാണെന്നായിരുന്നു  ദിലീഷ് പോത്തന്റെ പ്രതികരണം. സങ്കടപ്പെടുത്തുന്ന സിനിമയായാല്‍ കരയുന്ന കൂട്ടത്തിലാണ് താനെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. ഇതിന് നടി നസ്രിയ നല്‍കിയ മറുപടി ഒത്തുചേരലില്‍ ചിരിപടര്‍ത്തി. അല്ലേലും ദിലീഷേട്ടന്‍ ആള് ലോലനാ... എന്നതായിരുന്നു നസ്രിയയുടെ കമന്റ്. 

ചിത്രത്തിലെ സജി എന്ന കഥാപാത്രം ജീവിതക്കാലം മുഴുവന്‍ മനസില്‍ നില്‍ക്കുന്ന ഒന്നാണെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍ പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞിട്ടും പല സന്ദര്‍ഭങ്ങളിലും സജി മനസിലേക്ക് കയറിവരാറുണ്ടെന്നും സൗബിന്‍ ഷാഹിര്‍ ഓര്‍മ്മിച്ചു. 

ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിനെക്കുറിച്ചായിരുന്നു ഫഹദിന് പറയാനുണ്ടായിരുന്നത്. 'ഷൈജുവില്‍ നിന്നും പ്രശംസ കിട്ടുക വലിയപാടുള്ള കാര്യമാണ്. ഈ സിനിമയിലെ എന്റെ ആദ്യദിവസത്തെ ഷൂട്ട്. ഷോട്ട് കഴിഞ്ഞു. ഇവര്‍ക്ക് അത് ഓക്കെ അല്ലെന്ന് എന്നോട് പറയാന്‍ ഒരുമടി. അപ്പോഴാണ് ക്യാമറയുടെ പുറകില്‍ കൂടെ ഷൈജു 'ഒന്നനങ്ങി ചെയ്യടോ'.' പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായാണ് ഇത്തവണ ഫഹദ് ഫാസില്‍ എത്തുന്നത്. 

ആഷിക്ക് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിച്ച മധു സി. നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാം സംഗീതം നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്