ചലച്ചിത്രം

'രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ… ?'; പൃഥ്വിരാജിന്റെ ഇം​ഗ്ലീഷ് കേട്ട് മഞ്ജുവാര്യർ ഞെട്ടി, കൂട്ടച്ചിരി

സമകാലിക മലയാളം ഡെസ്ക്

നടൻ പൃഥിരാജിന്റെ ഇം​ഗ്ലീഷ് പാടവം നേരത്തെ തന്നെ വാർത്തയായിട്ടുണ്ട്.  ശശി തരൂരിന് പിന്നാലെ പൃഥ്വിരാജിന്റെ ചില പദപ്രയോ​ഗങ്ങളും കണ്ട് ആളുകൾ അമ്പരന്ന് ഇരുന്നുപോയിട്ടുണ്ട്. പൃഥ്വിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളും അതിന്റെ അര്‍ത്ഥം തേടിയുളള ട്രോളന്മാരുടെ നെട്ടോട്ടവും സോഷ്യൽ മീഡിയയിൽ സുപരിചിതമാണ്. 

ഇപ്പോൾ തന്റെ ഇംഗ്ലീഷ് പ്രയോഗം കൊണ്ട് സ്വയം ചമ്മിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഒരു വാരികയുമായുള്ള അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ലൊക്കേഷനിലായിരുന്നു സംഭവം. 

ചിത്രത്തിലെ നായികയായ മഞ്ജുവാണ് പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചുപോയത്. ലൂസിഫറിന്റെ ലൊക്കേഷനില്‍ വിവേക് ഒബ്‌റോയും മഞ്ജുവും ഒന്നിച്ചുള്ള സീനിന് ഇടയ്ക്കായിരുന്നു സംഭവം. അതിനെ കുറിച്ച് പൃഥ്വി പറയുന്നത് ഇപ്രകാരമാണ്.

”വിവേക് ഡയലോഗ് പറയുമ്പോള്‍ മഞ്ജുവിന്റെ മുഖത്ത് ഞാന്‍ ഉദ്ദേശിച്ച് റിയാക്ഷനല്ല വന്നത്. ഞാന്‍ പറഞ്ഞു, ‘കുറച്ചു കൂടി Incredulousness (പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്’. മഞ്ജു തലയാട്ടി. ഞാന്‍ മോണിട്ടറിനു മുന്നിലെത്തി റീ ടേക്ക് പറഞ്ഞു. പക്ഷേ മഞ്ജുവിന്റേത് വീണ്ടും പഴയ റിയാക്ഷന്‍ തന്നെ. കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുക്കലെത്തി ചോദിച്ചു. ‘ രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ …’ അതുകേട്ടതും സെറ്റില്‍ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ ‘ഇന്‍ക്രഡുലെസ്‌നെസ്’ അവിടത്തെ ചിരി വിഷയമായിരുന്നു”. പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ അടുത്ത മാസം തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്