ചലച്ചിത്രം

'സമയവും സന്തോഷവും കൊല്ലുന്നു'; വാട്ട്‌സാപ്പ് ഉപേക്ഷിച്ചതായി മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

ന്തോഷവും സമാധാനവും തിരിച്ചു പിടിക്കാന്‍ വാട്ട്‌സാപ്പ് ഉപേക്ഷിച്ചുവെന്ന് മോഹന്‍ലാല്‍. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്ട്‌സാപ്പ് ഉപേക്ഷിച്ചതോടെ ധാരാളം സമയം ലഭിക്കുന്നുണ്ടെന്നും പത്രവായനയും പുസ്തക വായനയും തിരിച്ചു വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അടുപ്പമുള്ളവരുമായി സംസാരിക്കാന്‍ വാട്ട്‌സാപ്പ് ആവശ്യമില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് മെയില്‍ ഉപയോഗിക്കും. വലിയ ഭാരം ഇറങ്ങിപ്പോയത് പോലെ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കാറിലിരിക്കുമ്പോഴും വിമാനത്താവളത്തിലായാലും നേരത്തെ ധാരാളം കാഴ്ചകള്‍ കാണുകയും മനുഷ്യരെ അറിയുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഫോണില്‍ നോക്കി ഇരിക്കാന്‍ തുടങ്ങിയതോടെ അതെല്ലാം നഷ്ടമായി. ഇപ്പോള്‍ എല്ലാവരും തലകുനിച്ചാണ് ഇരിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു