ചലച്ചിത്രം

'വേറെ എത്രയോ സിനിമകള്‍ ഉണ്ട്, എന്തിന് നിങ്ങളുടെ സിനിമ തന്നെ കാണണം'; പൃഥ്വിരാജിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ യുദ്ധം

സമകാലിക മലയാളം ഡെസ്ക്

ബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ടോപ്പിക്കായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. താരത്തെ പിന്തുണച്ചും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയത്തിലെ താരത്തിന്റെ വാക്കുകളെ കടമെടുത്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്. വേറെ എത്രയോ സിനിമകളുണ്ട് എന്തിന് പൃഥ്വിരാജിന്റെ സിനിമകള്‍ തന്നെ കാണണം എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. 

താരത്തിന്റെ ഫേയ്‌സ്ബുക്ക് പേജ് ശബരിമല വിഷയത്തില്‍ പ്രക്ഷുപ്തമാവുകയാണ്. പൃഥ്വിരാജിന് ഇരട്ടത്താപ്പാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ മലയാള സിനിമയില്‍ മറ്റു നടന്മാര്‍ക്കില്ലാത്ത നട്ടെല്ലാണ് പൃഥ്വിരാജിനുള്ളതെന്ന് ഒരു വിഭാഗം പറയുന്നു. 'ഒരുപാട് ഇഷ്ടമായിരുന്നു എന്നാല്‍ ഒരു ദിവസം കൊണ്ട് വെറുത്തുപോയി, ഇനി ഒരു സിനിമ പോലും കാണില്ല'- എന്നാണ് ഒരു ആരാധികയുടെ കമന്റ്.

എന്നാല്‍ ഇന്നു തന്നെ താരത്തിന്റെ പുതിയ ചിത്രം നയന്‍ കാണാന്‍ പോവുകയാണ് എന്ന് പറയുന്നവരും കുറവല്ല. ഒരുപാട് ട്രോളുകള്‍ കണ്ടിട്ടുള്ള ആളാണ് പൃഥ്വിരാജെന്നും ഇതൊന്നും കണ്ട് താരം പേടിക്കില്ലെന്നും ചില ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് പൃഥ്വിരാജിന്റെ നിലപാട് വഴിവെച്ചിരിക്കുന്നത്.

ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാമെന്നും അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്