ചലച്ചിത്രം

'നിങ്ങള്‍ എന്റെ മുഖത്തേക്ക് നോക്കൂ, അമ്പരപ്പ് കാണുന്നില്ലേ'; ശ്യാമിനും ഹിരണ്‍മയിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സംഗീത സംവിധായകന്‍ ശ്യാമിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. താന്‍ ഗുരുതുല്യനായി കാണുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അതിന്റെ അമ്പരപ്പാണ് എന്റെ മുഖത്ത് കാണുന്നത് എന്നുമായിരുന്നു ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. അദ്ദേഹത്തിന്റെ സിനിമയിലെ ഈണങ്ങള്‍ താന്‍ ഇന്നും പാടി നടക്കുന്നുണ്. എങ്ങനെ പശ്ചാത്തല സംഗീതം ചെയ്യണം എന്ന് എന്നെ പഠിപ്പിച്ചത് ഈ മനുഷ്യനാണെന്നും അദ്ദേഹം കുറിച്ചു. ഗായിക അഭയ കിരണ്‍ മയിക്കൊപ്പമാണ് ശ്യാമിനെ കാണാന്‍ ഗോപി സുന്ദര്‍ എത്തിയത്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

'നിങ്ങള്‍ എന്റെ എക്‌സൈറ്റ്‌മെന്റ് കണ്ടോ? നിങ്ങള്‍ എന്റെ മുഖത്തേക്ക് തീര്‍ച്ചയായും നോക്കണം.. കാരണം എന്നെ ഏറെ സ്വാധീനിച്ച, വേട്ടയാടിയ, ആശ്ചര്യപ്പെടുത്തിയ മനുഷ്യനാണ് ഇവിടെ ഇരിക്കുന്നത്. ജീവിതത്തില്‍ ഓര്‍ത്തുവയ്‌ക്കേണ്ട അവിസ്മരണീയമായ ഒരു ദിനമാണ് ഇന്ന്.എന്റെ ചെറുപ്പത്തില്‍ ന്യൂഡല്‍ഹി എന്ന ചിത്രം 97 തവണ ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ശ്രദ്ധിക്കപ്പെടാത്ത ഈണങ്ങള്‍ ഞാന്‍ അന്നും ഇന്നും മൂളി നടക്കുന്നുണ്ടെങ്കില്‍, ഈ മനുഷ്യനാണ് എങ്ങനെ പശ്ചാത്തല സംഗീതം നല്‍കണം എന്ന് എന്നെ പഠിപ്പിച്ചത്.മഹാനായ ശ്യാം സാറിനൊപ്പം' ഗോപി സുന്ദര്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ