ചലച്ചിത്രം

കാളിദാസിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ഇന്നെത്തും

സമകാലിക മലയാളം ഡെസ്ക്

കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തുന്ന 'മിസ്റ്റര്‍ ആന്റ് മിസ് റൗഡി' ഇന്ന് റിലീസ് ചെയ്യും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായികാ വേഷത്തിലെത്തുന്നത്. ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് കാളിദാസ് വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. 

ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് 'മിസ്റ്റര്‍ ആന്റ് മിസ് റൗഡി' എന്ന ചിത്രം പറയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയില്‍ മുടിയും താടിയുമൊക്കെ നീട്ടി കട്ട ലോക്കല്‍ ലുക്കിലാണ് കാളിദാസ് എത്തുന്നത്. 

ഷെബിന്‍ ബെന്‍സണ്‍, ഗണപതി, വിഷ്ണു ഗോവിന്ദന്‍, സായ് കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യു, ശരത്, എസ്തര്‍ അനില്‍, ഷാഹീന്‍ സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല