ചലച്ചിത്രം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണം: 370 ഒഴിവാക്കണമെന്ന് മോദിയോട് കങ്കണ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് താരം ഈ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. 

പുല്‍വാമയിലേത് സൈനികര്‍ക്കെതിരായ അക്രമമായിരുന്നില്ലെന്നും രാജ്യത്തിനെതിരായതായിരുന്നുവെന്നും കങ്കണ പറഞ്ഞു. 'ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയര്‍ത്തുകയാണ് വേണ്ടത്. 

നമ്മുടെ രോഷം നീതീകരിക്കപ്പെട്ടതാണ്. എന്നാല്‍ അത് മാത്രം പോര. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അതിന് ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയണം. രാജ്യം ഏതെന്ന സംശയത്തില്‍ ജനങ്ങള്‍ ജീവിക്കുന്ന സ്ഥിക്ക് അന്ത്യം കുറിക്കണം'- കങ്കണ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്