ചലച്ചിത്രം

അവാര്‍ഡ് ചടങ്ങില്‍ ചൂടന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് സാനിയ; വിമര്‍ശനവുമായി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ക്വീനിലെ ചിന്നുവായി എത്തി ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവായ താരത്തിന് ആരാധകര്‍ക്കൊപ്പം വിമര്‍ശകരും ഒരുപാടാണ്. താരത്തിന്റെ ചിരിയും സംസാരവുമെല്ലാം ട്രോളാക്കുകയാണ് ഈ കൂട്ടര്‍. എന്നാല്‍ ഇത്തവണ സാനിയയുടെ വസ്ത്രങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 

കഴിഞ്ഞദിവസം നടന്ന ഏഷ്യാവിഷന്‍ അവാര്‍ഡ് ചടങ്ങിനിടെ അതീവ ഗ്ലമറസായാണ് സാനിയ എത്തിയത്. അവാര്‍ഡിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നതിന് എന്തിനുവേണ്ടിയാണ് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ചോദ്യം. എന്നാല്‍ താരത്തെ പിന്തുണച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തി. ഇത്ര ചെറിയ പ്രായത്തില്‍ തന്റെ കഴിവ് ഉപയോഗിച്ചാണ് സാനിയ ഇവിടെ വരെ എത്തിയതെന്നും വസ്ത്രത്തിന്റെ പേരില്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് ശരിയല്ല എന്നാണ് ആരാധകര്‍ പറഞ്ഞത്. 

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങിയതിനൊപ്പം പുതുമുഖ നടിക്കുള്ള സമ്മാനവും സാനിയ നേടി. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള ഡാന്‍സും മികച്ച കൈയടി നേടിയിരുന്നു. ഗ്ലാമറസ് വേഷങ്ങള്‍ ധരിക്കുന്നതിന്റെ പേരില്‍ ഇതിന് മുന്‍പ് സാനിയയ്ക്ക് വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ