ചലച്ചിത്രം

ഭിന്നശേഷിക്കാരനായ സഹോദരനെ കാണണമെന്ന് അപേക്ഷിച്ചത് 143 തവണ, അവസാനം സൂപ്പര്‍താരത്തിന്റെ മറുപടി എത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഭിന്നശേഷിക്കാരനായ തന്റെ സഹോദരന് ഒരു ആഗ്രഹം. ബോളിവുഡിലെ കിങ് ഖാന്‍ ഷാരുഖ് ഖാനെ കാണണം. തന്റെ സഹോദരന്റെ ആഗ്രഹം സാധിക്കാന്‍ വേണ്ടി അമൃത് ഒരുങ്ങി ഇറങ്ങി. ഷാരുഖ് ഖാനെ സഹോദരന്റെ ആഗ്രഹം അറിയിക്കാന്‍ ഒന്നിന് പിന്നാലെ ഒന്നായി 143 സന്ദേശങ്ങളാണ് അമൃത് അയച്ചത്. അവസാനം അമൃതിനെ തേടി ആ മറുപടിയെത്തി. മറ്റാരുടേയുമല്ല കിങ് ഖാന്‍ ഷാരുഖിന്റെ. തന്റെ ട്വിറ്ററിലൂടെയാണ് താരം ആരാധകന് മറുപടി നല്‍കിയത്. 

വീഡിയോ സന്ദേശം കാണാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് താരത്തിന്റെ മറുപടി. അരാധകന്റെ കുടുംബത്തെ അന്വേഷണം അറിയിക്കാന്‍ പറഞ്ഞതിനൊപ്പം സഹോദരന്‍ രാജുവുമായി ഉടന്‍ സംസാരിമെന്ന് വാക്കുകൊടുക്കുകയും ചെയ്തു. സോറി, അമൃത്. നിങ്ങളുടെ വീഡിയോ ഞാന്‍ കണ്ടില്ല. അമ്മയെ ഞാന്‍ അന്വേഷിച്ചു എന്നു പറയൂ. ഞാന്‍ ഉടന്‍ രാജുവുമായി സംസാരിക്കും' ഷാരുഖ് കുറിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അമൃത് തന്റെ അമ്മയേയും സഹോദരനേയും ലോകത്തിന് പരിചയപ്പെടുത്തിയത്. രാജു ഷാരുഖ് ഖാന്റെ വലിയ ആരാധകനാണെന്നും കാണാന്‍ ആഗ്രഹമുണ്ടെന്നുമാണ് വീഡിയോയില്‍ പറയുന്നത്. 

ജനുവരി മുതലാണ് ഷാരുഖാന്റെ മുന്നില്‍ അപേക്ഷയുമായി അമൃത് എത്തിയത്. 143 തവണയാണ് അപേക്ഷിച്ചത്. ഇന്നുമുതല്‍ ട്വീറ്റിട്ട് തുടങ്ങുകയാണെന്നും രാജുവിനെ കാണാമെന്ന് സമ്മതിക്കുന്നതുവരെ തുടരുമെന്നും പറഞ്ഞുകൊണ്ടാണ് ജനുവരി 20 ന് ട്വീറ്റ് ആരംഭിച്ചത്. രാജു മീറ്റ്‌സ് ഷാരുഖ് എന്ന ഹാഷ്ടാഗിലായിരുന്നു വീഡിയോ. സൂപ്പര്‍താരം തന്റെ മെസേജിന് പ്രതികരിച്ചതിന്റെ സന്തോഷത്തിലാണ് അമൃത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്