ചലച്ചിത്രം

'എനിക്ക് ഒന്നിലധികം പ്രണയവും പ്രണയത്തകര്‍ച്ചയും ഉണ്ടായിരുന്നു, അതിനര്‍ത്ഥം എന്തും പറയാമെന്നല്ല'; ഗര്‍ഭിണിയാണെന്ന പ്രചാരണത്തിന് റായ് ലക്ഷ്മിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന കന്നട ചിത്രം ഝാന്‍സിയുടെ ചിത്രീകരണ തിരക്കുകളിലാണ് നടി റായ് ലക്ഷ്മി. എന്നാല്‍ ഇതിനിടെ വന്ന ചില തെറ്റായ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോള്‍. റായ് ലക്ഷ്മി ഗര്‍ഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നത്. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷമി. വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് നടി പറഞ്ഞു. 

'ഞാന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. ഞാന്‍ മാങ്ങ കഴിക്കുന്നത് കണ്ടപ്പോളാണ് ഇത്തരത്തിലൊരു പ്രചാരണം വന്നത്. മാങ്ങ കഴിക്കുന്നവരെല്ലാം ഗര്‍ഭിണികളാണോ? ഇത്തരത്തിലുള്ള അപവാദ പ്രചാരണം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍', താരം പറഞ്ഞു. ഇനിയും നിര്‍ത്തിയില്ലെങ്കില്‍ കോടതി കയറേണ്ടിവരും എന്ന മുന്നറിയിപ്പും ലക്ഷ്മി നല്‍കി. 

തനിക്ക് ഒന്നിലധികം പ്രണയവും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം തന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ചില ആളുകള്‍ തന്നെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുകയാണെന്നും അതു കേട്ട് തന്നെ വിലയിരുത്തരുതെന്നും ലക്ഷ്മി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ