ചലച്ചിത്രം

ഞാനൊരു കഥയില്ലാത്തവനാണെന്ന് ഇനിയാരും പറയില്ലല്ലോ?:ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

'കഥയില്ലാത്തവനെന്ന് ഇനിയാരും പറയില്ലല്ലോ...' മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനര്‍ഹനായപ്പോള്‍ നടന്‍ ജോയ് മാത്യുവിന്റെ ഹാസ്യരൂപേണയുള്ള പ്രതികരണമിങ്ങനെയായിരുന്നു. മമ്മൂട്ടി നായകനായെത്തിയ 'അങ്കിള്‍' എന്ന ചിത്രത്തിലെ കഥയാണ് ജോയ് മാത്യുവിന് അവാര്‍ഡ് നേടിക്കൊടുത്തത്. 

ഏറെ വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ ജോയ് മാത്യുവിന് അഭിനയത്തിന് അവാര്‍ഡ് ലഭിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അംഗീകാരം ലഭിച്ചത് കഥയ്ക്കും. 'കഥയ്ക്ക് അവാര്‍ഡ് കിട്ടുന്ന ആദ്യത്തെ നടനായിരിക്കും ഞാന്‍. അഭിനയത്തിനുകിട്ടണമെന്നാണ് ആഗ്രഹിച്ചത്. ഓനൊരു കഥയില്ലാത്തവനാണെന്നാണ് അമ്മ പണ്ടേപറഞ്ഞത്. നാട്ടുകാരും അതുതന്നെ പറഞ്ഞു'- ജോയ് മാത്യു പറഞ്ഞു. 

'ചലച്ചിത്രപ്രതിഭയായ കുമാര്‍ സാഹ്‌നിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇപ്പോള്‍ നല്ല കഥയുള്ളയാളാണെന്ന് അംഗീകരിച്ചിരിക്കുന്നത്. നല്ലകഥകള്‍ തിരിച്ചറിയാനാവുന്ന ജൂറി വന്നു എന്നതാണ് പ്രധാനം. അതിന് ജൂറിക്ക് അഭിനന്ദനം. പുരസ്‌കാരങ്ങള്‍ ഇനിയും ജനപ്രിയമാവേണ്ടതുണ്ട്' ജോയ് മാത്യു പറഞ്ഞു.

കൊച്ചിയില്‍ ഷാഫി സംവിധാനം ചെയ്യുന്ന ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനിടെയാണ് ജോയ് മാത്യുവിനെ തേടി അവാര്‍ഡ് വാര്‍ത്തയെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു