ചലച്ചിത്രം

'പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ' ; വിവാഹ വാർത്തകളോട് പ്രതികരിച്ച് വരലക്ഷ്മി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : താന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. പ്രയോജനമില്ലാത്ത ചില ആളുകള്‍ പതിവുപോലെ തനിക്കെതിരേ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്നാണ്, അഭ്യൂഹങ്ങൾ നിഷേധിച്ചുകൊണ്ട് താരം  ട്വിറ്ററില്‍ കുറിച്ചത്.

''പതിവുപോലെ, വർഷാവസാനം ഒരു പണിയുമില്ലാത്ത, വാർത്തകൾക്കായി നോക്കിയിരിക്കുന്ന ചിലർ ഞാൻ വിവാഹിതയാകാൻ പോകുന്നുവെന്ന ഗോസിപ്പുകളും കൊണ്ട് വന്നിട്ടുണ്ട്. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം''എന്നെ തളര്‍ത്താനാകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.

പ്രശസ്ത തമിഴ് നടൻ വിശാലുമായി വരലക്ഷ്മി പ്രണയത്തിലായിരുന്നു എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. വിശാലിന്റെ ഏറ്റവും പുതിയ ചിത്രം സണ്ടക്കോഴി രണ്ടില്‍ പ്രതിനായക വേഷത്തിലെത്തിയത് വരലക്ഷ്മിയായിരുന്നു. സമീപകാലത്ത് ഇരുവരും പിരിഞ്ഞെന്ന റിപ്പോർട്ടുകളും ​ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. ഇതിനിടെയാണ് വിശാൽ ഹൈദരാബാദി പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായി പുതിയ റിപ്പോർട്ടുകൾ വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ