ചലച്ചിത്രം

ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ എവിടെപ്പോയി? യൂട്യൂബില്‍ കാണാനില്ലെന്ന് അനുപം ഖേര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വേഷത്തില്‍ താന്‍ അഭിനയിച്ച ' ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി'ന്റെ ട്രെയിലര്‍ യൂട്യൂബില്‍ കാണാനില്ലെന്ന് അനുപം ഖേര്‍. ട്വിറ്ററിലാണ് താരം ഈ പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. 

' പ്രിയപ്പെട്ട യൂട്യൂബ്, ഇന്നലെ വരെ ട്രെന്‍ഡിങില്‍ ഒന്നാമതായിരുന്ന ' ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ' ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് കാണാതായതായി നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നു. ട്രെയിലര്‍ കാണാതാവുകയോ, അല്ലെങ്കില്‍ 50ആം സ്ഥാനത്ത് പ്രത്യക്ഷപ്പെടുകയോ ആണ് ചെയ്യുന്നത്. ഒന്ന് സഹായിക്കൂ എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. 

ചിത്രത്തിന്റെ പേര് മാത്രം നല്‍കുമ്പോള്‍ അനുപം ഖേറിന്റെ അഭിമുഖങ്ങളാണ് വരുന്നത്. ഒഫീഷ്യല്‍ ട്രെയിലര്‍ എന്ന് കൊടുത്താല്‍ മാത്രമേ ചിത്രത്തിന്റെ ട്രെയിലര്‍ വലത് വശത്ത് വരുന്നുള്ളൂ. ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ മുതല്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്.

ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതിന് മുമ്പ് പ്രത്യേക പ്രദര്‍ശനം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വസ്തുതകളെ വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചിരുന്നു. ജനുവരി 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം