ചലച്ചിത്രം

'കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാന്‍ നഖം കൊണ്ട് ജയറാമിനെ കുത്തിയിട്ടുണ്ട്': ഉര്‍വശി 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ എക്കാലത്തെയും പ്രമുഖ നടിമാരുടെ കൂട്ടത്തില്‍ ആദ്യപേരുകളില്‍ വരും നടി ഉര്‍വശിയുടെ സ്ഥാനം. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കാനുളള കഴിവാണ് ഉര്‍വശിയെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇപ്പോള്‍ സിനിമയിലെ പഴയകാല അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഉര്‍വശി. 

തനിക്ക് അഭിനയിക്കാന്‍ ഏറെ പ്രയാസമുള്ളത് പ്രണയരംഗങ്ങളാണെന്ന് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി വ്യക്തമാക്കി.  സിനിമയില്‍ തനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസമുള്ള റോളുകളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അവര്‍. സംവിധായകന്‍ ഭരതന്റെ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴാണ് ഏറെ പേടിയെന്നും എപ്പോഴാണ് ലവ് സീന്‍ വരുന്നതെന്ന് പറയാനാകില്ലെന്നും ഉര്‍വ്വശി പറയുന്നു 

'ഭരതന്റെ പടങ്ങളില്‍ എനിക്ക് ആകെയൊരു പേടിയുണ്ടായിരുന്നത് അതാണ്... എവിടെയാണ് ലവ് സീന്‍ വരുന്നതെന്ന് പറയാനാകില്ല. എന്നെ വിരട്ടാന്‍ അദ്ദേഹം പറയും, നാളെ ഒരു കുളിസീന്‍ ഉണ്ട്. അത് മതി എന്റെ കാറ്റ് പോവാന്‍'- ഉര്‍വശി ഓര്‍ക്കുന്നു.

'ഞാന്‍ പതുക്കെ സഹസംവിധായകരെ ആരെയെങ്കിലും വിളിച്ചു ചോദിക്കും.അങ്ങനെ വല്ലതും ഉണ്ടോ?, അവര്‍ പറയും സാരമില്ല നമുക്ക് ഡ്യൂപ്പിനെ വച്ച് എടുക്കാം. എന്റെ ടെന്‍ഷന്‍ കൂടി, ദൈവമേ ഡ്യൂപ്പിനെ വച്ചെടുക്കുമ്പോ ഞാന്‍ ആണെന്ന് വിചാരിക്കില്ലേ?' 

'മാളൂട്ടി എന്ന സിനിമയില്‍ കുറേകാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭര്‍ത്താവായാണ് നടന്‍ ജയറാം അഭിനയിക്കുന്നത്. ആ സ്‌നേഹം മുഴുവന്‍ പ്രകടിപ്പിക്കണം. അതിന് എവിടെ സ്‌നേഹം? കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാന്‍ നഖം കൊണ്ട് ജയറാമിനെ കുത്തിയിട്ടുണ്ട്' - ഉര്‍വശി തുറന്നുപറയുന്നു.

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് ജോടികളായിരുന്നു ജയറാമും ഉര്‍വശിയും. നിരവധി സിനിമകളില്‍ നായികാനായകന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി