ചലച്ചിത്രം

വീണ്ടും വിവാദത്തിലായി ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍; അനുപം ഖേറടക്കമുള്ളവർക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ ജീവിതകഥ പറയുന്ന ചിത്രമായ ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍ വീണ്ടും വിവാദത്തിൽ. ചിത്രത്തില്‍ മൻമോഹൻ സിങിനെ അവതരിപ്പിക്കുന്ന അനുപം ഖേറിനെതിരെ കോടതിൽ കേസ്. അനുപം ഖേറിനും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ കുമാര്‍ ഓജ എന്ന വക്കീലാണ് കേസ് നല്‍കിയത്. ചിത്രം മൻമോഹൻ സിങിന്റെ ഉള്‍പ്പെടെയുള്ളവരുടെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കേസ്. 

മുസാഫര്‍പുര്‍ സിജിഎം കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. ചിത്രം നിരോധിക്കണമെന്ന് നേരത്തെ ആവശ്യവുമുയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദം. എട്ടിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി വാദം കേള്‍ക്കും. 

പ്രധാനമന്ത്രിയായി അഭിനയിക്കുന്ന അനുപം ഖേറിനും മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവായി അഭിനയിക്കുന്ന അക്ഷയ് ഖന്നയ്‍ക്കും സോണിയാ ഗാന്ധിയായി അഭിനയിക്കുന്ന ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ടിനും മറ്റ് അഭിനേതാക്കള്‍ക്കുമെതിരെയുമാണ് കേസ്. സംവിധായകനും നിര്‍മ്മാതാവിനുമെതിരെയും കേസ് നല്‍കിയിട്ടുണ്ട്. 

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകം ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ