ചലച്ചിത്രം

ട്രോളുകള്‍ എന്നെ വളരെയധികം ബാധിച്ചിരുന്നു; പക്ഷെ ഇപ്പോള്‍ അതൊക്കെ ഒരു വെര്‍ച്വല്‍ റിയാലിറ്റി പോലെ മാത്രം: ജാന്‍വി കപൂര്‍ 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളില്‍ സിനിമാതാരങ്ങളോളം ട്രോളുകള്‍ നേരിടേണ്ടി വരുന്നവര്‍ താരതമ്യേന കുറവായിരിക്കും. പറയുന്ന ഓരോ വാക്കുകളും, ചെയ്യുന്ന കഥാപാത്രങ്ങളും, സംഭവിക്കുന്ന അബദ്ധങ്ങളുമെല്ലാം ട്രോളായി മാറുകയാണ്. പരിധിവിട്ടുള്ള ട്രോളുകള്‍ പോലും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുനീങ്ങുന്ന നിരവധി താരങ്ങളുണ്ട്. ധടക്കിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി ജാന്‍വി കപൂറിന് കന്നിചിത്രം പുറത്തിറങ്ങുന്നതിനും മുമ്പേ നേരിടേണ്ടിവന്നതും ട്രോളുകളുടെ മാലപ്പടക്കമാണ്. 

ട്രോളുകള്‍ ഒരു കാലത്ത് തന്നെ വളരെയധികം ബാധിച്ചിരുന്നെന്നും എന്തായിരിക്കും പുറത്തുവരാനിരിക്കുന്ന ട്രോളുകള്‍ എന്ന് മുന്‍കൂട്ടി ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടെന്നും ജാന്‍വി പറയുന്നു. എന്നാല്‍ പിന്നീട് അതൊരു വെര്‍ച്ച്വല്‍ റിയാലിറ്റിയാണെന്ന് താന്‍ മനസ്സിലാക്കിയെന്നും അതോര്‍ത്ത് കൂടുതല്‍ സങ്കടപ്പെടാതിരിക്കാന്‍ ശ്രമിച്ചുതുടങ്ങിയെന്നും താരം പറഞ്ഞു.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടപന്നതിനെക്കുറിച്ച് താരം തുറന്ന് സംസാരിച്ചത്. ട്രോളുകളില്‍ പറയുന്ന കാര്യങ്ങള്‍ അവ സൃഷ്ടിച്ചവര്‍ ഒരിക്കലും നമ്മുടെ മുഖത്ത് നോക്കി പറയില്ലെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം