ചലച്ചിത്രം

ഹൈവേ കണ്ടതുമുതല്‍ ആലിയയുടെ ആരാധകന്‍; താരത്തിന്റെ യഥാര്‍ത്ഥ കഴിവ് മനസിലായത് ഗള്ളി ബോയിലെന്ന് രണ്‍വീര്‍ 

സമകാലിക മലയാളം ഡെസ്ക്

ള്ളി ബോയില്‍ തന്റെ നായികയായി എത്തിയ ആലിയ ഭട്ടിനെക്കുറിച്ചാണ് നടന്‍ രണ്‍വീര്‍ സിങ് വാചാലനാകുന്നത്. ആലിയയോടൊപ്പം അഭിനയിക്കാന്‍ രസമാണെന്നേ താന്‍ കരുതിയിരുന്നൊള്ളെന്നും പക്ഷെ അവരുടെ യഥാര്‍ത്ഥ കഴിവ് മനസിലായത് ഗള്ളി ബോയിയുടെ സെറ്റിലാണെന്നുമാണ് രണ്‍വീര്‍ സിങ്ങിന്റെ വാക്കുകള്‍. 

'ഗള്ളി ബോയില്‍ അഭിനയിക്കുന്നതിന് മുമ്പ് ആലിയയ്‌ക്കൊപ്പം ചില പരസ്യ ചിത്രങ്ങള്‍ ചെയ്തിരുന്നു. അന്നെല്ലാം അവരോടൊപ്പമുള്ള അഭിനയം വളരെ രസകരമായിരുന്നു. വളരെധികം ഉന്മേശമുള്ള ആളാണ് ആലിയ. പക്ഷെ അവരുടെ യഥാര്‍ത്ഥ കഴിവ് മനസിലായത് ഗള്ളി ബോയിയുടെ സെറ്റിലാണ്', സിനിമയുടെ പ്രചരണപരിപാടിക്കായി എത്തിയപ്പോഴാണ് നായികയെക്കുറിച്ച് രണ്‍വീര്‍ തുറന്ന് സംസാരിച്ചത്.

റാസിയിലെ ആലിയയുടെ അഭിനയത്തെക്കുറിച്ചും രണ്‍വീര്‍ എടുത്തുപറഞ്ഞു. ഹൈവേയിലെ ആലിയയുടെ ആഭിനയം കണ്ടപ്പോള്‍ മുതലാണ് താന്‍ താരത്തിന്റെ അഭിനയത്തിന്റെ ആരാധകനായതെന്നും ഒരു വ്യക്തി എന്ന നിലയില്‍ ആലിയ ഒരുപാട് വളര്‍ന്നതായും രണ്‍വീര്‍ അഭിപ്രായപ്പെട്ടു. 

ഇരുവരും ഒന്നിച്ചെത്തുന്ന ഗള്ളി ബോയ് ഫെബ്രുവരി 14നാണ് തീയറ്ററുകളിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി