ചലച്ചിത്രം

ഒടിയന് വേണ്ടി ഡബ്ബ് ചെയ്തത് ലാലേട്ടന്‍ തന്ന ഉറപ്പിന്‍മേല്‍: പ്രതിഫലമില്ലാതെ ജോലി ചെയ്തത് അദ്ദേഹത്തോടുള്ള ഉപകാരസ്മരണയും: ഷമ്മി തിലകന്‍

സമകാലിക മലയാളം ഡെസ്ക്

ടിയന്‍ സിനിമയിലെ വില്ലന്‍ വേഷമായ ഒടിയന് വേണ്ടി ഡബ്ബ് ചെയ്തത് തിലകന്റെ മകനും നടനുമായ ഷമ്മി തിലകനാണ്. തിലകനോട് അമ്മ എന്ന സംഘടന കാണിച്ച അനീതിയുടെ ഫലമായി ഷമ്മി ചലച്ചിത്രലോകത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നിട്ടും ഒടിയന്‍ എന്ന സിനിമയോട് സഹകരിക്കാന്‍ പ്രത്യേകിച്ച് ഒരു കാരണമുണ്ടെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം.

തിലകനോട് സംഘടന കാണിച്ച അനീതിക്ക് പരിഹാരം നല്‍കാമെന്ന മോഹന്‍ലാലിന്റെ ഉറപ്പിന്മേലാണ് ഒടിയനില്‍ പ്രകാശ് രാജിനു വേണ്ടി ഷമ്മി ഡബ്ബ് ചെയ്ത്. അവസരങ്ങള്‍ പോലും വേണ്ടെന്ന് വെച്ച് ഒരുമാസത്തോളമാണ് ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ സ്റ്റുഡിയോയിലിരുന്നത്. തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം മോഹന്‍ലാലിന്റെ കയ്യിലാണെന്നും ഫേസ്ബുക്കില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവെ ഷമ്മി തിലകന്‍ പറഞ്ഞു. 

സംഘടനയുമായുള്ള പ്രശ്‌നം അവസാനിപ്പിച്ച് സിനിമയിലേക്ക് മടങ്ങിയെത്തണമെന്ന് ഒരു ആരാധകന്‍ ഷമ്മിയോട് പറഞ്ഞു. അതിനുള്ള മറുപടിയായിരുന്നു ഇത്.  'വ്യക്തിപരമായി എനിക്ക് സംഘടനയുമായി പ്രശ്‌നങ്ങള്‍ യാതൊന്നും തന്നെ ഇല്ല. പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം'-  ഷമ്മി വ്യക്തമാക്കി.  

'ഇതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18ലെ മീറ്റിങ്ങില്‍ ലാലേട്ടന്‍ എനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ഞാന്‍ അദ്ദേഹത്തിന്റെ 'ഒടിയന്‍' സിനിമയില്‍ പ്രതിനായകന് ശബ്ദം നല്‍കുകയും (ക്ലൈമാക്‌സ് ഒഴികെ), മറ്റു കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അഭിനയിക്കാന്‍ വന്ന അവസരങ്ങള്‍ പോലും വേണ്ടാന്ന് വെച്ച് ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം ആ സ്റ്റുഡിയോയില്‍ പ്രതിഫലേച്ഛ ഇല്ലാതെ ഞാന്‍ കുത്തിയിരുന്നത് എനിക്ക് ലാലേട്ടന്‍ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.

എന്റെ ഭാഗം കഴിഞ്ഞു..! ഇനി ലാലേട്ടന്റെ കയ്യിലാണ്...! അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം''-ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ എഴുതി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ