പുതുവര്‍ഷം ആരംഭിച്ചതോടെ തണുത്തു വിറങ്ങലിച്ച് ഇരിക്കുകയാണ് കേരളം. ഇതുവരെ ഇല്ലാത്ത രീതിയിലുള്ള മഞ്ഞുകാലത്തിനാണ് സംസ്ഥാനം സാക്ഷിയായിരിക്കുന്നത്. നട്ടുച്ചയ്ക്ക് പോലും പലസ്ഥലങ്ങളിലും തണുത്ത കാലാവസ്ഥയാണ്. അപ്പോള്‍ അതിരാവിലെയുള്ള തണുപ്പ് ഊഹിക്കാമല്ലോ? പക്ഷേ കാലാവസ്ഥ പണി തന്നുവെന്ന് പറഞ്ഞ് ജോലിക്ക് പോവാതിരിക്കാന്‍ പറ്റില്ലല്ലോ. ജോലി സിനിമയില്‍ ആണെങ്കില്‍ പറയേണ്ട.
എത്ര മോശം കാലാവസ്ഥയായാലും ഷൂട്ട് ഓക്കെയാവുന്നതുവരെ കാത്തിരിക്കണം. കഠിനമായ തണുപ്പില്‍ ഷൂട്ടിന് പോയാല്‍ എങ്ങനെയുണ്ടാവുമെന്ന് കാണിച്ചുതരികയാണ് നടന് ഹരീഷ് പേരടി. തണുപ്പ് മാത്രമല്ല കേരളത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ ശബരിമല വിഷയത്തിലും കുത്തിയാണ് ഹരീഷ് പേരടിയുടെ മഞ്ഞുകാല പോസ്റ്റ്.
സിനിമയുടെ ഷൂട്ടിങ് ആറ് മണി വരെ നീണ്ടുപോയാല്‍ മൂടിപ്പുതച്ച് ഇരിക്കേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ടാണ് ഫേയ്സ്ബുക്ക് പോസ്റ്റ്. ഷോള് പുതച്ച് താന്‍ നില്‍ക്കുന്നത് കണ്ടാല്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രീയാണെന്ന് കരുതി ഒരുപാട് പേര് ഭയപ്പെട്ടാനെ എന്നാണ് അദ്ദേഹം പറയുന്നത്. മീശയുള്ളതുകൊണ്ടാണ് അത്തരം പ്രശ്നമുണ്ടായില്ലെന്നും അദ്ദേഹം കുറിച്ചു. മൂടിപ്പുതച്ചു നില്ക്കുന്ന ചിത്രത്തോടൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.
'പുലര്‍ച്ച 6 മണി വരെ ഷൂട്ട് പോയി.. തണുപ്പ് സഹിക്കാന്‍ പറ്റിയില്ലാ... പിന്നെന്താ ചെയ്യാ... മീശയുള്ളതുകൊണ്ട് ആരും പേടിച്ചില്ലാ... മീശയില്ലങ്കില്‍ ചിലപ്പോള്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര് ഭയപ്പെട്ടേനെ....' ഹരീഷ് പേരടി കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ