ചലച്ചിത്രം

ആദ്യ പ്രണയം ആറാം വയസ്സില്‍, പത്താം വയസ്സില്‍ ആദ്യ ചുംബനവും; തുറന്നുപറഞ്ഞ് ഇമ്രാന്‍ ഹാഷ്മി 

സമകാലിക മലയാളം ഡെസ്ക്

മ്രാൻ ഹാഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീറ്റ് ഇന്ത്യയിലെ ദിൽ മേംഹോ തും എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രണയവും, തുടർന്നുണ്ടാകുന്ന വൈകാരികമായ രംഗങ്ങളുമാണു ഗാനത്തിന്റെ പ്രമേയം. ചുംബനനായകൻ എന്ന് വിളിപ്പേരുള്ള ഇമ്രാൻ ഹാഷ്മിയുടെ സ്‌ക്രീനിലെ നായികമാരുമായുള്ള കെമിസ്ട്രി ഒരിക്കൽ കൂടെ അടിവരയിടുകയാണ് പുതിയ ചിത്രം.

ചീറ്റ് ഇന്ത്യയുടെ പ്രമോഷൻ പരിപാടികളുടെ ഭാ​ഗമായി അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് ബോളിവുഡ് വാർത്തകളിലെ പുത്തൻ വിഷയം. തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ആദ്യ ചുംബനത്തെക്കുറിച്ചുമാണ് താരം അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുന്നത്. ആറാം വയസ്സിലായിരുന്നു തന്റെ ആദ്യ പ്രണയമെന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. 'ഒരു ബന്ധുവിന്റെ വിവാഹ പരിപാടിക്കിടെയാണ് ഞാനവളെ ആദ്യമായി കണ്ടത്. പേര് സനം. ഞാനവളെ വിവാഹം കഴിക്കാനാഗ്രഹിച്ചു. ആ ആ​ഗ്രഹം  ഞാനെന്റെ മാതാപിതാക്കളോട് പറഞ്ഞു. അതു കേട്ട് എല്ലാവരും ഞെട്ടി', ഇമ്രാന്‍ പറഞ്ഞു

ആദ്യമായി ചുംബിച്ചത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. പക്ഷെ ചുംബിക്കാൻ താനല്ല മുൻകൈയെടുത്തതെന്നും താരം കൂട്ടിച്ചേർത്തു. ജീവിതത്തിൽ യഥാർത്ഥത്തിൽ ഒരു പ്രണയത്തിലകപ്പെടുന്നത് കോളേജ് കാലത്താണെന്നും പെൺകുട്ടിയാണ് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞതെന്നും ഇമ്രാൻ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ