ചലച്ചിത്രം

പേട്ട കണ്ട ഞാന്‍ തിയേറ്ററില്‍ ഒരു നാണവുമില്ലാതെ അലറി വിളിച്ചു; വിനീത് ശ്രീനിവാസന്‍ 

സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന രജനീകാന്ത് ചിത്രം പേട്ട തിയേറ്ററുകളില്‍ എത്തി. ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാണ് എല്ലാ തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. സിനിമയ്ക്കായി കാര്‍ത്തിക്ക് സുബ്ബരാജും രജനീകാന്തും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറേ ആവേശത്തോടെയാണ് രജനീ ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ പേട്ടയെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. 

കുറെ കാലത്തിന് ശേഷമുളള മികച്ച രജനി ചിത്രമാണ് പേട്ടയെന്ന് വിനീത് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നീണ്ടക്കാലത്തിന് ശേഷം ഒരു നാണവുമില്ലാതെ താന്‍ തിയേറ്ററിനുളളില്‍ അലറി വിളിക്കുകയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സൂപ്പര്‍ സ്റ്റാറിനെ തിരിച്ചു കൊണ്ടുവന്നതില്‍ സംവിധായകന്‍ കാര്‍ത്തി സുബ്ബരാജിനോട് വിനീത് നന്ദിയും പറഞ്ഞു. അതിഗംഭീര ചിത്രമാണ് പേട്ടയെന്നും വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയും പേട്ടയ്ക്കുണ്ട്. വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിന്‍ഹ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിനായി ഒത്തുചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്