ചെന്നൈ: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തമിഴ് നടന് പൊലീസ് പിടിയിലായി. ചെന്നൈ ചൂളൈമേട്ടില്വച്ച് നടന് യാത്രചെയ്ത കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നടന് ശക്തി വാസുദേവനാണ് പൊലീസ് പിടിയിലായത്.
ചൂളൈമേട്ടിലെ ഇളങ്കോവടികള്‍ തെരുവില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. ശക്തിയും സുഹൃത്തും സഞ്ചരിച്ച കാര്‍ തെരുവില്‍ പാര്‍ക്കു ചെയ്തിരുന്ന ് കാറിന്റെ പിന്നില്‍ ചെന്നിടിക്കുകയായിരുന്നു. ദൃക്സാക്ഷികളില്‍ ആരോ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ െ്രെഡവിങ് സീറ്റിലിരുന്ന ശക്തി പുറത്തിറങ്ങുന്നതും ആളുകള്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരോട് തര്‍ക്കിക്കുന്നതും ഒടുവില്‍ കാറിലേക്കു തന്നെ കയറാന്‍ ശ്രമിക്കുന്നതും കാറില്‍ ചാരി നില്ക്കാന് ശ്രമിക്കുമ്പോള്‍ വീഴുന്നതും എല്ലാം വീഡിയോയില്‍ കാണാം. ശക്തി അമിതമായി മദ്യപിച്ചിരുന്നെന്നു വീഡിയോയിലൂടെ വ്യക്തമാണ്. സുഹൃത്തും മദ്യപിച്ചു ബോധമില്ലാത്ത അവസ്ഥയില്‍ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നുണ്ട്.
അണ്ണാ നഗര്‍ ട്രാഫിക് പോലീസാണ് നടനെ കസ്റ്റഡിയിലെടുത്തത്. നടന് ജാമ്യം ലഭിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ഐ പി സി 279, 185എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. നടനും സംവിധായകനുമായ പി വാസുവിന്റെ മകനാണ് ശക്തി വാസുദേവന്‍. ബിഗ് ബോസ് തമിഴിലെ പ്രകടനത്തിലൂടെ അടുത്തിടെ വന്‍ പ്രശസ്തി നേടിയ നടന് ബാലതാരമായാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് തൊട്ടാല്‍ പൂ മലരും എന്ന ചിത്രത്തിലൂടെ നായകനായി. നിനൈതാലെ ഇനിക്കും, കോ, യുവാന്‍ യുവതി, ശിവലിംഗ(കന്നഡ), ഏഴ് നാട്കള്‍ തുടങ്ങിയവയില്‍ അഭിനയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ