ചലച്ചിത്രം

ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കിട്ട് കമല്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലെനിന്‍ രാജേന്ദ്രന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് പ്രിയപ്പെട്ട സുഹൃത്തിനേയും ജ്യേഷ്ഠ സഹോദര സ്ഥാനത്തുളള ഒരാളെയുമെന്ന് സംവിധായകന്‍ കമല്‍. സിനിമയ്ക്ക് പുറമേ വ്യക്തിപരമായി വളരെയധികം അടുപ്പം പുലര്‍ത്തിയ ആളായിരുന്നു ലെനിന്‍ രാജേന്ദ്രന്‍.  ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ലെനിന്‍ രാജേന്ദ്രന്റെ വിയോഗമെന്നും കമല്‍ പ്രതികരിച്ചു. 

'സിനിമയിലും ജീവിതത്തിലും വളരെ കാല്‍പനികനായ സംവിധായകനായിരുന്നു ലെനിന്‍. കലാമൂല്യമുള്ള സിനിമകള്‍ മാത്രമേ താന്‍ ചെയ്യുള്ളൂവെന്ന് നിലപാട് അദ്ദേഹം പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു. സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായില്ല.സാഹിത്യകൃതികള്‍,ചരിത്രകഥകള്‍ തുടങ്ങിയവ ചലച്ചിത്രരൂപത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അതീവ സാമര്‍ഥ്യം കൂടി ഉണ്ടായിരുന്നുവെന്നു'

ലെനിന്‍ രാജേന്ദ്രന്റെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലം മുതല്‍ അദ്ദേഹവുമായി നല്ല ബന്ധമാണ് പുലര്‍ത്തിയത്.രോഗബാധയില്‍ നിന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന പ്രതീക്ഷ കുടുംബാംഗങ്ങളും പങ്കുവെച്ചിരുന്നു, പക്ഷെ വിയോഗവാര്‍ത്ത ഞെട്ടിപ്പിക്കുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്