ചലച്ചിത്രം

ഒടിവിദ്യയുമായി വീണ്ടും മോഹന്‍ലാല്‍; ഇത്തവണ സിനിമ അല്ല, ഡോക്യുമെന്ററി

സമകാലിക മലയാളം ഡെസ്ക്

രുട്ടില്‍ ഒളിച്ചിരുന്ന് തനിക്ക് മുന്നിലെത്തുന്നവരെ ഓരോ വേഷങ്ങള്‍കെട്ടി പേടിപ്പിച്ചിരുന്ന ഒടിയന്മാര്‍. നാട്ടിന്‍ പ്രദേശങ്ങളില്‍ ഇപ്പോഴും ഭയത്തിന്റെ മറ്റൊരു പേരാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ഒടിയന്‍ തീയെറ്ററില്‍ എത്തിയതോടെ ഒടിയന്റെ ചരിത്രം കൂടുതല്‍ പേരിലെത്തി. ചിത്രം മികച്ച വിജയം നേടിയതിന് പിന്നാലെ മറ്റൊരു ഒടിയനെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 

ഒടിയനെക്കുറിച്ച് പുറത്തിറക്കുന്ന ഡോക്യുമെന്ററിയെക്കുറിച്ചാണ് മോഹന്‍ലാലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. നൊവിന്‍ വാസുദേസ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിക്ക് 'ഇരവിലും പകലിലും ഒടിയന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. അരുണ്‍കുമാറാണ് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലിന്റേയും പ്രകാശ് രാജിന്റേയും ചിത്രങ്ങളോടെയുള്ള പോസ്റ്ററാണ് മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രം ഉടന്‍ എത്തുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. 

' ആ മിത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയയിലും ഒഴിവാക്കാനാവാത്ത സാമൂഹിക സാഹചര്യങ്ങളിലൂടെയും രൂപംകൊണ്ട മിത്ത്. ആധുനികവല്‍ക്കരണത്തിലൂടെ ആ മിത്ത് തുടച്ചനീക്കപ്പെട്ടു. ഒടിയന്റ മിത്ത് ഇവിടെ വീണ്ടും അനാവരണം ചെയ്യുകയാണ്. ' ഡോക്യുമെന്ററിയെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ഡോക്യുമെന്ററിയെക്കുറിച്ചുള്ള വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഒടിയന്‍ 100 കോടി വാരിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതും ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്