ചലച്ചിത്രം

പേളി - ശ്രീനിഷ് പ്രണയം ഇനി ഒഫീഷ്യൽ; വിവാഹനിശ്ചയചിത്രം പങ്കുവെച്ച് പേളി 

സമകാലിക മലയാളം ഡെസ്ക്

ടിയും അവതാരികയുമായ പേളി മാണിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. പേളി തന്നെയാണ് വിവാഹനിശ്ചയ വാർത്ത പുറത്തുവിട്ടത്. തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിൽ മോതിരം മാറ്റത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആരാധകരെ വിവാഹനിശ്ചയത്തെക്കുറിച്ച് താരം അറിയിച്ചത്. ശ്രീനിഷിനെ ടാ​ഗ് ചെയ്ത് എൻ​ഗേജ്ഡ് എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും തങ്ങളുടെ പ്രണയം പരസ്യമായി തുറന്നുപറഞ്ഞവരാണ്. ഈ വര്‍ഷം മാര്‍ച്ച്-ഏപ്രിൽ മാസത്തോടെ വിവാഹം ഉണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാൻ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നാണ് ശ്രീനിഷ് പറഞ്ഞത്. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് മുൻപ് പറഞ്ഞിരുന്നു. 

100ദിവസം നീണ്ടുനിന്ന റിയാലിറ്റി ഷോ പൂർത്തിയാക്കി പുറത്തുവന്ന പേളി വിവാഹത്തിന് വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നാണ് പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായി പേളി തന്നെയാണ് അറിയിച്ചതും. മത്സരം വിജയിക്കാൻ ഇരുവരും ചേർന്നുള്ള നാടകമാണ് പ്രണയം എന്ന തരത്തിലുള്ള വിമർശനങ്ങൾ പോലും ഉയർന്നിരുന്നു. എന്നാൽ വിമർശകരുടെ വായടപ്പിച്ച് തങ്ങളുടെ പ്രണയം അഭിനയമല്ലെന്ന് തുറന്നുകാട്ടുകയായിരുന്നു ഇരുവരും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)