ചലച്ചിത്രം

പ്രണയിച്ച് കാളിദാസും ഐശ്വര്യ ലക്ഷ്മിയും; കാട്ടൂര്‍ക്കടവിലെ ആദ്യ ഗാനം എത്തി 

സമകാലിക മലയാളം ഡെസ്ക്

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളാകുന്ന അര്‍ജൻ്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ ആദ്യ ഗാനം പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'ഹേ മധുചന്ദ്രികേ...' എന്ന്‌ തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

വിജയ് യേശുദാസാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കാളിദാസും ഐശ്വര്യ ലക്ഷ്മിയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് ഗാനത്തിലുള്ളത്. ബികെ ഹരിനാരായണന്റെ വരി​കൾക്ക് സം​ഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

അശോകന്‍ ചെരുവിലിൻ്റെ കഥയെ ആസ്പദമാക്കി ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ഒരു കൂട്ടം അര്‍ജന്റീന ഫാന്‍സിന്റെ കഥയാണ് ചിത്രം പറയുന്നത്. ആഷിഖ് ഉസ്മാനാണ് നിർമ്മാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്