ചലച്ചിത്രം

സെല്‍ഫിക്ക് വന്ന ആരാധകനോട് വിക്രം ദേഷ്യപ്പെട്ടോ?; ബാക്കിയെല്ലാം ഈ വിഡിയോ പറയും 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് നടന്‍ വിക്രം. സിനിമയില്‍ ആക്ഷന്‍ രംഗങ്ങളാണ് കൂടുതല്‍ കൈകാര്യം ചെയ്യുന്നതെങ്കിലും പൊതുവേദികളില്‍ സൗമ്യമായി ഇടപെടുന്ന താരമായാണ് അദ്ദേഹം അറിയപ്പെടുന്നത്. ചെറുവേഷങ്ങളില്‍ സിനിമയിലെത്തി ഒരുപാട് കഷ്ടപ്പെട്ട് ഉയരങ്ങളില്‍ എത്തിയതു കൊണ്ടാകാം സാധാരണക്കാരുടെ വികാരങ്ങള്‍ പെട്ടെന്ന് അദ്ദേഹത്തിനു മനസിലാകുന്നതെന്നാണ് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. പ്രമുഖ ചാനലിന്റെ അവാര്‍ഡ് പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തിയ ആരാധകനൊപ്പം സെല്‍ഫിയെടുത്ത് വിക്രം മാതൃകയും കാട്ടിയിരുന്നു.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വിക്രം സെല്‍ഫിയെടുക്കാന്‍ വന്ന ആരാധകനോട് ദേഷ്യപ്പെട്ടു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സെല്‍ഫി എടുക്കാന്‍ അരികിലെത്തിയ ആരാധകനെ ചൂടോടെ പറപ്പിക്കുന്ന വിക്രത്തിന്റെ വിഡിയോ എന്ന ശീര്‍ഷകത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. 

ചെന്നൈയില്‍ ജിം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു താരം. നൂറുകണക്കിന് ആരാധകര്‍ താരത്തെ ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. എല്ലാവര്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം അതീവസന്തോഷവാനുമായിരുന്നു. ഉദ്ഘാടനത്തിന് ശേഷം ജിം സന്ദര്‍ശിക്കുന്നതിനിടെയാണ് ആരാധകരില്‍ ഒരാള്‍ വിക്രത്തിന് അരികിലേയ്ക്ക് ഓടിയെത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. തന്നോട് അനുവാദം വാങ്ങാതെ വന്നതിനാലാകും ആ ആരാധകനെ സൗമ്യനായി വിക്രം മാറ്റി നിര്‍ത്തി. എന്നാല്‍ താരം ആരാധകനോട് ദേഷ്യപ്പെട്ടു എന്ന തരത്തിലാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ