ചലച്ചിത്രം

മൂന്നാറില്‍ ഷാരൂഖ് ഖാന്റെ പേരിലുള്ള 'ക്ഷേത്രം' കണ്ടെത്തിയെന്ന് ശശി തരൂര്‍; വിശ്രമിക്കാന്‍ സ്ഥലമില്ലെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

മൂന്നാറില്‍ ബോളിവുഡിന്റെ കിങ് ഖാന് വേണ്ടിയൊരു ചെറിയ ക്ഷേത്രം താന്‍ കണ്ടെത്തിയെന്ന് ശശി തരൂര്‍ എംപി. ട്വിറ്ററിലാണ് തരൂര്‍ ഈ വിശേഷം പങ്കുവച്ചിരിക്കുന്നത്. 

മൂന്നാറിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ യാത്രയില്‍ ഷാരൂഖ് 2013 ല്‍ താമസിച്ച ഹോട്ടല്‍ മുറിയാണ് ഉപയോഗിക്കാന്‍ കിട്ടിയത്. കയറിയപ്പോള്‍ ആകെ ഷാരൂഖ് മയമായിരുന്നു. ചെന്നൈ എക്‌സ്പ്രസിന്റെ ഓര്‍മ്മയില്‍ താങ്കള്‍ക്കായി പണി കഴിപ്പിച്ച 'അമ്പലം' പോലെയുണ്ട് ഈ മുറി. ഭിത്തിയിലാകെ ചെന്നെ എക്‌സ്പ്രസിന്റെ പോസ്റ്റണ്.

എന്തിന് സ്യൂട്ടില്‍  വരെ നിങ്ങളുടെ വലിയ കട്ടൗട്ടാണ്. ആകെ ഒരു കുഴപ്പമേയുള്ളൂ, വിശ്രമിക്കാനുള്ള സ്ഥലമിതില്‍ ഇല്ല' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. 

 ട്വീറ്റില്‍ കിങ് ഖാനെ മെന്‍ഷന്‍ ചെയ്തതിന്‌ പുറമേ 'അമ്പല'ത്തില്‍ നിന്നും ഷാരൂഖിന്റെ 'പ്രതിഷ്ഠ'യ്‌ക്കൊപ്പം നിന്നെടുത്ത ചിത്രങ്ങളും തരൂര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്