ചലച്ചിത്രം

 'എന്‍ നെഞ്ചില്‍ കുടിയിരിക്കും ട്രോളന്മാര്‍ക്ക് നന്ദി..!!': അരുണ്‍ ഗോപി

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' നാളെ റിലീസ് ചെയ്യാനിരിക്കെ, ചിത്രം ആരെയും നിരാശരാക്കില്ലെന്ന ഉറപ്പുമായി സംവിധായകന്‍ അരുണ്‍ ഗോപി. തന്റെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് മികച്ച രീതിയില്‍ തന്നെ ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നും, സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലര്‍ ആക്കുന്ന എന്‍ നെഞ്ചില്‍ കുടിയിരിക്കും എന്റെ ട്രോളന്മാര്‍ക്കും നന്ദി..!!  എല്ലാരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണം..!! കൂടെ ഉണ്ടാകണം. അരുണ്‍ഗോപി പോസ്റ്റില്‍ കുറിച്ചു. 


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപെട്ടവരെ...
നാളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങള്‍ ഒന്നുമില്ല.. ആരുടേയും തലയില്‍ അമിതഭാരം തരുന്നതുമില്ല.. എന്റെ പരിമിതികളില്‍ നിന്നും ഒരുപാട് സ്‌നേഹത്തോടെ സൃഷ്ട്ടിക്കാന്‍ ശ്രെമിച്ച ഒരു സിനിമയാണ് ഇത് !! ആരെയും നിരശാരാക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു!! ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടുപേരോടു നന്ദി ഉണ്ട് വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത നന്ദി.. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലര്‍ ആക്കുന്ന എന്‍ നെഞ്ചില്‍ കുടിയിരിക്കും എന്റെ ട്രോളന്മാര്‍ക്കും നന്ദി..!!  എല്ലാരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണം..!! കൂടെ ഉണ്ടാകണം..!! പ്രാര്‍ത്ഥനയോടെ സ്‌നേഹത്തോടെ...
അരുണ്‍ ഗോപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു