ചലച്ചിത്രം

സന്തോഷം, അഭിമാനം; ഇതുവരെ ഒപ്പം നിന്നവരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിലൂടെ മലയാള സിനിമ മേഖലയിലേക്ക് വീണ്ടും ഒരു  പത്മപുരസ്‌കാരം കൂടി എത്തിയിരിക്കുകയാണ്. പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മോഹന്‍ലാല്‍. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്നും ഇതുവരെയുള്ള തന്റെ സിനിമ ജീവിതത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും അരാധകര്‍ക്കും നന്ദി പറയുന്നതായും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാരിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാക്കക്കുയിലിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ നടക്കുമ്പോഴാണ് തനിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. 'ഇതുവരെ ലഭിച്ച എല്ലാ അംഗീകാരങ്ങളും ഒരുപാട് ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും മുന്നോട്ടുള്ള യാത്രയില്‍ ഈ പുരസ്‌കാരവും വലിയ പ്രചോദനമാവും എന്ന് പ്രതീക്ഷിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മോഹന്‍ലാലിനെ കൂടാതെ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷന്‍ നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ