ചലച്ചിത്രം

കാത്തിരിപ്പിന് വിരാമം ; 'നയനി'ലെ സൂപ്പർ​ഗാനത്തിന്റെ വരവ് അറിയിച്ച് പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് നായകനായി എത്തുന്ന സയൻസ് ഫിക്​ഷൻ ചിത്രം ‘നയൻ’ ലെ ​ഗാനം നാളെ എത്തും. നാളെ രാവിലെ 11 ന് ചിത്രത്തിലെ അകലെ എന്ന വീഡിയോ സോം​ഗ് റിലീസ് ചെയ്യുമെന്ന് പൃഥ്വിരാജ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തിൽ വാമിഖ, മംമ്ത മോഹൻദാസ് എന്നിവരാണ് പൃഥ്വിരാജിന്റെ നായികമാര്‍.

പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ കമലിന്റെ മകൻ ജെനുസ് മൊഹമ്മദ് ആണ് നയൻ സംവിധാനം ചെയ്യുന്നത്. ദുൽക്കർ നായകനായി എത്തിയ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയൻ. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ റിലീസ് ചെയ്തിരുന്നു.

പൃഥ്വിക്കൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകാശ് രാജ്, ടോണി ലൂക്ക് ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങൾ. 
സിനിമയുടെ തിരക്കഥയും ജെനുസ് തന്നെ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. സംഗീതം ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി