ചലച്ചിത്രം

''സര്‍, എന്റെ വീട്ടില്‍ ദിവസവും ഒരു പാറ്റ വരുന്നു'': ഞെട്ടിച്ച് കങ്കണ, ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ങ്കണ റണാവതും രാജ്കുമാര്‍ റാവോയും ഒന്നിച്ചെത്തുന്ന 'ജഡ്ജ്‌മെന്റല്‍ ഹേ ക്യാ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദേശീയ അവാര്‍ഡ് ജേതാക്കളായ കങ്കണയും രാജ്കുമാറും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. 

മെന്റല്‍ ഹേ ക്യാ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിര്‍ദേശിച്ച പേര്. എന്നാല്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ പ്രതിഷേധം മൂലം ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു. മനുഷ്യനിലുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും വിഭ്രാന്തികളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.  

കങ്കണയുടെയും രാജ്കുമാറിന്റെയും സമാനതകളില്ലാത്ത ഞെട്ടിപ്പിക്കുന്ന പ്രകടനം തന്നെയാണ് ട്രെയിലറിന്റെ ആകര്‍ഷണം. രണ്ട് മിനിറ്റ് 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഫ്രസ്‌ട്രേറ്റഡും ഓവര്‍ ആക്റ്റീവുമായ ഒരു കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

പ്രശസ്ത തെലുങ്ക് സംവിധായകന്‍ പ്രകാശ് കോവലേമുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമൈറ ദസ്തുര്‍, ജിമ്മി ഷെര്‍ഗിള്‍, സതിഷ് കൗശിക് തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കനിക ദില്ലോണ്‍ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. ജൂലൈ 26നു ചിത്രം തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു