ചലച്ചിത്രം

''റിലീസിന് തന്നെ കാണുക, കാരണം പിറ്റേന്ന് മുതല്‍ തിയേറ്ററില്‍ ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല''

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ പോസ്റ്റര്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു സിനിമാ പോസ്റ്റര്‍ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് പ്രേക്ഷകര്‍. വളരെ കളര്‍ഫുള്‍ ആയ പോസ്റ്ററില്‍ ഇതൊരു ഫ്‌ലോപ് ചിത്രമാണെന്ന് കൂടി പറയുന്നുണ്ട്. 

ഹോമ്ലി മീല്‍സ്, ബെന്‍ എന്നി മികച്ച സിനിമകള്‍ ചെയ്ത വിപിന്‍ ആറ്റ്‌ലിയുടെ പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. വട്ടമേശസമ്മേളനം ദ ഫ്‌ലോപ് ഫിലിം എന്നാണ് ചിത്രത്തിന്റെ പേര്. വിപിന്‍ ആറ്റ്‌ലിയെ കൂടാതെ സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി ജോസഫിനെയും സോഹന്‍ ലാലിനെയും പോസറ്ററില്‍ കാണാം.. 

സുധി കോപ്പ, സാജു നവോദയ, നോബി, ജിസ് ജോയ്, മെറീന മൈക്കിള്‍, അമരേന്ദ്രന്‍ ബൈജു എന്നിവരുടെ പേരുകളും പോസറ്ററില്‍ എഴുതിയിട്ടുണ്ട്. ജഗ്ഗുഭായി ഖുറാന സാബ് എന്ന ബാനറില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്. 

കാണേണ്ടവര്‍ റിലീസിന്റെ അന്നു തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല എന്ന് പോസ്റ്ററില്‍ തന്നെ എഴുതിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെങ്കിലും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്