ചലച്ചിത്രം

'അച്ഛന്റെ സുഹൃത്തുക്കള്‍ മദ്യപിച്ച് വീട്ടിലെത്തി മോശമായി പെരുമാറി'; മകളെ വനിത തട്ടിക്കൊണ്ടുവന്നതല്ലെന്ന് അഭിഭാഷകന്‍

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് താരം വനിത വിജകുമാര്‍ മകളെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയുമായി മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയത്. തുടര്‍ന്ന് ഇവരെ പൊലീസ് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്നാണ് വനിതയുടെ അഭിഭാഷകന്‍ പറയുന്നത്. അച്ഛനൊപ്പം ജീവിക്കാന്‍ കുട്ടിയ്ക്ക് താല്‍പ്പര്യമില്ലെന്നും അതിനാലാണ് ചെന്നൈയില്‍ താമസിപ്പിച്ചിരിക്കുന്നതെന്നുമാണ് വനിതയുടെ അഭിഭാഷകന്‍ പറയുന്നത്. 

അച്ഛന്റെ സുഹൃത്തുക്കള്‍ മദ്യപിച്ച് വീട്ടില്‍ എത്തി അപമര്യാദയായി പെരുമാറിയെന്നാണ്  കുട്ടി പൊലീസിനോട് പറഞ്ഞത്. അമ്മയോടൊപ്പം കുട്ടി സുരക്ഷതയാണെന്നും ചെന്നൈയില്‍ ജീവിക്കാനാണ് താല്‍പര്യമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദരാജാണ് കുട്ടിയ തട്ടിക്കൊണ്ടു പോയെന്ന് തെലുങ്കാന പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന വനിതയെ കഴിഞ്ഞ ദിവസം തെലങ്കാന പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവിപി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. 

ചെന്നൈയിലെ വീട്ടിലെത്തി മകളുടെ മൊഴിയും പൊലീസ് എടുത്തു. ആനന്ദരാജിന്റെ സുഹൃത്തുക്കള്‍ മദ്യപിച്ച് വീട്ടില്‍ വരികയും തന്നോട് മോശമായി പെരുമാറിയിരുന്നതായും മകള്‍ പറഞ്ഞു. വീട്ടില്‍ സ്ഥിരമായി വരുന്ന ഒരു സ്ത്രീ കിടപ്പുമുറിയില്‍ വച്ച് ഉപദ്രവിച്ചു. പുറത്ത് പറയാന്‍ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. അമ്മയോടൊപ്പം കുട്ടി സുരക്ഷതയാണ്. അവള്‍ക്ക് ചെന്നൈയില്‍ ജീവിക്കാനാണ് താല്‍പര്യം. വനിത മകളെ തട്ടിക്കൊണ്ടു വന്നതല്ല. തിരിച്ചു പോകാന്‍ തയ്യാറല്ലെന്ന് കുട്ടി പറഞ്ഞപ്പോള്‍ അവളെ ഹൈദരാബാദിലേക്ക് പറഞ്ഞയച്ചില്ല എന്ന് മാത്രം. പോലീസിനും കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 

നടന്‍ വിജയകുമാറിന്റെ മകളാണ് വനിത. 2007ലാണ് ആനന്ദരാജും വനിതയും വിവാഹിതരാകുന്നത്. 2010ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. തെലങ്കാന പോലീസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആനന്ദരാജ് പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു