ചലച്ചിത്രം

'ഇതൊക്കെ സംഭവിക്കുന്നതാണ്', സൗബിനും സുരാജും ഒന്നിക്കുന്ന 'വികൃതി' 

സമകാലിക മലയാളം ഡെസ്ക്

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വികൃതി എന്ന ചിത്രത്തിന്റെ  ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടന്‍ ഫഹദ് ഫാസില്‍ ആണ് പോസ്റ്റര്‍ പങ്കുവച്ചത്.

നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരഭി ലക്ഷ്മി, ബാബുരാജ്, സുധീർ കരമന, പൗളി വത്സൻ, ഭഗത് മാനുവൽ,സുധി കോപ്പ, മാമുക്കോയ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. പുതുമുഖ നായിക വിൻസി, മറീന മെെക്കിൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

അജീഷ് പി തോമസ് തിരക്കഥയെഴുതുന്ന ചിത്രം കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത