ചലച്ചിത്രം

ഒളിപ്പിച്ചുവെച്ച സാമന്തയുടെ ടാറ്റൂ പുറത്ത് ; വൈറലായി ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്


സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് നടി സാമന്തയുടെ പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍. താരം പുതുതായി പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുള്ളത്. ബോഡി ടാറ്റൂ ഏറെ ഇഷ്ടപ്പെടുന്ന നടി തന്റെ ശരീരത്തില്‍ പലയിടങ്ങളിലായി കൊത്തിവെച്ച ടാറ്റൂകള്‍ പലപ്പോഴായി ചിത്രങ്ങളില്‍ പകര്‍ത്തി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. താന്‍ ഇതുവരെ പുറത്തുകാണിക്കാത്ത ടാറ്റൂവാണിതെന്ന അടിക്കുറിപ്പോടെയുള്ള താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്. 

തോളില്‍ 'യൂ' എന്നും കൈത്തണ്ടയില്‍ 'ഫോര്‍വേര്‍ഡ്' എന്നും അരക്കെട്ടില്‍ റോസ് എന്നും എഴുതിപ്പതിപ്പിച്ച ടാറ്റൂകള്‍ തന്റെ ശരീരത്തിലുണ്ടെന്ന് മുമ്പ് തന്നെ നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഒളിപ്പിച്ചുവച്ചിരുന്ന ഒരു ടാറ്റൂ കൂടി തന്റെ ശരീരത്തിലുണ്ടെന്നു പറഞ്ഞ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. 

സാമന്ത വെളുത്ത വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലാണ് ടാറ്റുവിന്റെ ഒരു അംശം പുറത്തുകാണുന്നത്.  ടാറ്റൂവില്‍ കാണുന്നത് ഭര്‍ത്താവ് നാഗചൈതന്യയുടെ കൈയൊപ്പായിരിക്കുമോ എന്നാണ് ആരാധകരുടെ സംശയം.  'ഞാന്‍ ജീവിക്കുന്നത് എന്റെ ഏറ്റവും നല്ല ജീവിതമാണ്. എന്റെ ഭര്‍ത്താവാണ് എന്റെ ലോകം..' സാമന്ത കുറിച്ചിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും