ചലച്ചിത്രം

'കുട്ടിസിംഹങ്ങള്‍ ട്വീറ്റ് ചെയ്യാറില്ല, അവനുവേണ്ടി ഞാന്‍ നന്ദി പറയുന്നു'; ആര്യനെ പ്രശംസിച്ചവര്‍ക്ക് ഷാരുഖിന്റെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

യണ്‍ കിങ്ങിന്റെ ഹിന്ദി പതിപ്പിലെ സിംബയുടെ ശബ്ദം കേട്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനാണ് സിംബയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഷാരുഖിന്റേത് പോലെയുള്ള ഗാംഭീരതയുള്ള ആര്യന്റെ ശബ്ദം കേട്ടതോടെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് കുട്ടിത്താരത്തെ പ്രശംസിച്ചത്. ഇപ്പോള്‍ മകനെ പ്രശംസിച്ചവര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ഷാരുഖ് ഖാന്‍. കുട്ടിസിംഹങ്ങള്‍ ട്വീറ്റ് ചെയ്യാറില്ലെന്നും ആര്യന് പകരം താന്‍ നന്ദി പറയുകയാണെന്നുമാണ് താരം കുറിച്ചത്. 

കുട്ടി സിംഹങ്ങള്‍ ട്വീറ്റു ചെയ്യാറില്ല. അതിനാല്‍ നിങ്ങളുടെ പ്രശംസയ്ക്ക് സിംബ ആര്യന്‍ ഖാന് വേണ്ടി ഞാന്‍ നിങ്ങളോട് നന്ദി പറയുകയാണ്.' ഷാരുഖ് കുറിച്ചു. ആര്യന് അവസരം നല്‍കിയ ഡിസ്‌നി ഫിലിം ഇന്ത്യയ്ക്കും താരം നന്ദി പറഞ്ഞു. ആര്യന്റെ ശബ്ദം കേട്ട് പരിചയം തോന്നുന്നുണ്ടോയെന്നും അത് ഞാന്‍ തന്നെയാണോ എന്നും ആരാധകരോട് ചോദിക്കാനും ഷാരുഖ് മറന്നില്ല. 

ഇന്നലെയാണ് കിങ് ലയണിലെ ആര്യന്‍ ഡബ്ബ് ചെയ്ത ഭാഗം ഷാരുഖ് പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ദീപിക പദുക്കോണും കരണ്‍ ജോഹറും ഉള്‍പ്പടെ നിരവധിപേര്‍ പ്രശംസയുമായി എത്തി. ചിത്രത്തിലെ മുഫാസയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഷാരുഖാണ്. ജൂലൈ 19നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി