ചലച്ചിത്രം

മനോഹരമായ 20 വര്‍ഷങ്ങള്‍; ദാമ്പത്യത്തിന്റെ വിജയരഹസ്യം പങ്കുവെച്ച് അജയ് ദേവ്ഗണ്‍; ഇവര്‍ മാതൃക

സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിലാകുന്നതും പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കുന്നതുമെല്ലാം പതിവ് കാഴ്ചയാണ്. എന്നാല്‍ ജീവിതത്തിലെ പ്രശ്‌നങ്ങളെ എല്ലാം ഒരുമിച്ച് നേരിട്ട് പഴയ പ്രണയം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടു പോവുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് സെലിബ്രിറ്റി ജീവിതത്തില്‍. ഇത്തരത്തിലുള്ള നിരവധി പ്രണയതകര്‍ച്ചകള്‍ക്ക് ബോളിവുഡ് സാക്ഷിയായിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് അജയ് ദേവ്ഗണ്‍ കാജോള്‍ ദമ്പതികള്‍. ഇവരുടെ ദാമ്പത്യത്തിന് 20 വയസുണ്ട്. ഇപ്പോഴും ശക്തമായി മുന്നോട്ടു പോകുന്ന ഇരുവരുടേയും ബന്ധം പാപ്പരാസികള്‍ക്ക് മാത്രമല്ല ആരാധകര്‍ക്ക് പോലും അത്ഭുതമാണ്. 

പലരുടേയും മുന്‍വിധികളെ തകര്‍ത്തുകൊണ്ട് പരസ്പരം കൈകോര്‍ത്ത് മുന്നോട്ടു പോവുകയാണ് ഇവര്‍. തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ വിജയരഹസ്യം പങ്കുവെച്ചിരിക്കുകയാണ് അജയ് ദേവ്ഗണ്‍. ''ഞാന്‍ ഞാനായും അവള്‍ അവളായും നിന്നു. ഞങ്ങള്‍ ഒരിക്കലും മാറിയിട്ടില്ല. അതായിരുന്നു പ്രധാനപ്പെട്ട കാര്യം. പിന്നെ ജീവിതത്തിലെ നല്ലതും മോശവുമായ സാഹചര്യങ്ങളെ ഒന്നിച്ചു നേരിട്ടു'' ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അജയ് ദേവ്ഗണ്‍ തുറന്നു പറച്ചില്‍. 

മുന്‍പ് ഇതേ ചോദ്യത്തിന് കാജോളും മറുപടി നല്‍കിയിരുന്നു. താന്‍ ഒരുപാട് സംസാരിക്കുന്നതും അജയ് നിശബ്ദമായി എല്ലാം കേള്‍ക്കുന്നതുമാണ് തങ്ങളുടെ ബന്ധം വിജയിക്കാന്‍ കാരണം എന്നായിരുന്നു കാജോള്‍ പറഞ്ഞത്. കൂടാതെ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് കാജോള്‍ വ്യക്തമാക്കിയിരുന്നു. 

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 1999 ഫെബ്രുവരി 24 നാണ് അജയ് ദേവ്ഗണും കാജോളും വിവാഹിതരാവുന്നത്. മികച്ച വിജയം നേടി സിനിമയില്‍ കാജോള്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ടുപോവില്ലെന്നും ഇരുവരും വേര്‍പിരിയും എന്നുമായിരുന്നു പാപ്പരാസികളുടെ വിലയിരുത്തല്‍. അജയ് ദേവ്ഗണിനേക്കാള്‍ കാജോളിനുള്ള താരമൂല്യമാണ് അതിന് കാരണമായി പലരും പറഞ്ഞത്. 

വിവാഹ ശേഷം സിനിമയില്‍ നിന്ന് വിടപറഞ്ഞ കാജോള്‍ പിന്നീട് തിരിച്ചുവന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതിനിടെ കാജോളും അജയ് ദേവ്ഗണിന്റെ അമ്മയുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നും അജയ്ക്ക് ബോളിവുഡിലെ മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ടായി. എന്നാല്‍ ഇതിമെല്ലാം പ്രതിരോധിക്കാന്‍ ആദ്യം എത്തിയതുതന്നെ കാജോളായിരുന്നു. രണ്ട് മക്കള്‍ക്കൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് ഇരുവരും. ബോളിവുഡിലെ താരദമ്പതികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇവര്‍ മാതൃകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു