ചലച്ചിത്രം

'നടന്‍ മധുവിന് ഫാല്‍ക്കെ അവാര്‍ഡ് നല്‍കണം'; പ്രധാനമന്ത്രിക്കു കത്തെഴുതാന്‍ മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; നടന്‍ മധുവിന് ഫാല്‍ക്കെ അവാര്‍ഡ് നല്‍കണം എന്ന ശുപാര്‍ശയുമായി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതാന്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. മലയാള സിനിമയുടെ കാരണവര്‍ സ്ഥാനത്തുള്ള മധുവിന് രാജ്യത്തെ പരമോന്നത സിനിമ പരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്തെഴുതുക. കഴിഞ്ഞ അമ്മ പൊതുയോഗത്തിലെ തീരുമാന പ്രകാരമാണ് പ്രധാനമന്ത്രിയ്ക്ക് കത്ത് അയക്കുന്നത്. 

1663 മുതല്‍ സിനിമ രംഗത്ത് സജീവമാണ് മധു. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍ എന്ന നിലയിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. 12 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. കൂടാതെ ഇരുപതിലേറെ സിനിമകള്‍ നിര്‍മിച്ചിട്ടുമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പത്മശ്രീയും സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി ഡാനനിയല്‍ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍