ചലച്ചിത്രം

പേടിപ്പിക്കാന്‍ വിനയന്‍ ; ആകാശഗംഗ 2 ടീസർ എത്തി 

സമകാലിക മലയാളം ഡെസ്ക്

വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലര്‍ ചിത്രം ആകാശഗംഗ 2ന്റെ ടീസർ പുറത്തുവിട്ടു. ചിത്രത്തിലെ ഭയപ്പെടുത്തുന്ന രം​ഗങ്ങൾ കോർത്തിണക്കിയുള്ള ഉദ്വേഗജനകമായ ടീസറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒരു മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. 

വിനയന്റെ മകന്‍ വിഷ്ണു വിനയ് നായകനായെത്തുന്ന ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായികയായെത്തുന്നത്. രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്‌നി ഖാന്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി,  വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  

പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. 

 ഇരുപത് വര്‍ഷം മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗ 2 ചിത്രീകരിച്ചിരിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ ഒന്നാം ഭാഗത്തിന് ബെന്നി പി നായരംബലമായിരുന്നു തിരക്കഥയെഴുതിയിരിക്കുന്നത്. ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ