ചലച്ചിത്രം

സുരേഷ് ഗോപിയെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് സൈബര്‍ ആക്രമണം; രണ്ട് ദിവസം ചിരിക്കാനുള്ള വകയുണ്ടായെന്ന് അനുപമ

സമകാലിക മലയാളം ഡെസ്ക്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിയുടെ പ്രചാരണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സുരേഷ് ഗോപിയെ വിമര്‍ശിച്ചതിന് പിന്നാലെ തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. എന്നാല്‍ അനുപമ ഐപിഎസ് മാത്രമല്ല സൈബര്‍ ആക്രമണത്തിന് ഇരയായത്. നടി അനുപമ പരമേശ്വരന്‍ കൂടിയാണ്. താരത്തിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ ശരണം വിളികളും ചീത്തവിളികളും നിറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ താന്‍ തമാശയായിട്ടാണ് കണ്ടത് എന്നാണ് അനുപമ പറയുന്നത്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുപമയുടെ പ്രതികരണം. 

മാനേജര്‍ പറഞ്ഞാണ് താന്‍ വിവരം അറിഞ്ഞതെന്നും എന്നാല്‍ തൃശൂര്‍ കളക്ടറുടെ പേരിലെ സാമ്യമാണ് കമന്റിടാന്‍ കാണമായതെന്നോര്‍ത്തപ്പോള്‍ ചിരിയാണ് വന്നത് എന്നുമാണ് താരം പറയുന്നത്. അനിയന്‍ കമന്റുകള്‍ വായിച്ചു കേള്‍പ്പിച്ചു തന്നത്. രണ്ട് ദിവസം ചിരിക്കാനുള്ള വക തനിക്ക് കിട്ടിയെന്നും താരം പറഞ്ഞു. അനുപമ തൃശൂര്‍ കളക്ടറായപ്പോള്‍ ആളുമാറി തനിക്ക് അഭിനന്ദനം അറിയിച്ചവരും ഉണ്ടെന്നാണ് അനുപമ പറയുന്നത്. 

'കമന്റുകളെല്ലാം ശ്രദ്ധിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് ആദ്യം ചിലര്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതാണെങ്കിലും പിന്നീട് വന്ന കമന്റുകളില്‍ ഭൂരിഭാഗവും ബോധപൂര്‍വ്വം പാര്‍ട്ടിക്കാരെ കളിയാക്കാന്‍ മറ്റു ചിലര്‍ സംസാരിച്ചതാണെന്നാണ്. രണ്ടു ദിവസം ഫെയ്‌സ്ബുക്ക് നോക്കി ചിരിക്കാനുള്ള വകയുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ ഞാനുമായി ബന്ധമില്ലാത്ത കാര്യമായതിനാല്‍ അന്ന് ഞാന്‍ പ്രതികരിച്ചില്ല. അനുപമ തൃശ്ശൂര്‍ കളക്ടറായി ചുമതലയേറ്റപ്പോള്‍ എന്നെ അഭിനന്ദിച്ച് സന്ദേശമയച്ചവരും ഉണ്ടായിരുന്നു. ആളുമാറി ചിലര്‍ പോസ്റ്റട്ടതിന് ഞാന്‍ ദേഷ്യപ്പെടാന്‍ പോയില്ല. സീരിയസ്സായി എടുത്തതുമില്ല. ഈ വിഷയത്തില്‍ എനിക്ക് പരിഭവമോ പരാതിയോ ഇല്ല' അനുപമ പറഞ്ഞു. 

തമിഴ് സൂപ്പര്‍ഹിറ്റ് സിനിമ രാക്ഷസന്റെ തെലുങ്ക് പതിപ്പ് രാക്ഷസഗുഡുവാണ് അനുപമയുടെ പുതിയ സിനിമ. രാക്ഷസനില്‍ അമല പോള്‍ കൈകാര്യം ചെയ്ത അധ്യാപികയുടെ റോളിലാണ് താരം എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്