ചലച്ചിത്രം

കുമ്പളങ്ങിയിലെ നാല്‍വര്‍ സംഘത്തിന്റെ അമ്മ ജീവിതത്തിൽ ഈ നടിയുടെയും; ലാലിയുടെ ചെറുപ്പത്തിലെ ചിത്രം പങ്കുവെച്ച് സുഹൃത്ത് 

സമകാലിക മലയാളം ഡെസ്ക്

ഭിനയിച്ചത് ഒറ്റ സീനിലാണെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മായാതെ നിൽക്കുകയാണ് ലാലി പി എം. കേരളം ഏറ്റെടുത്ത കുമ്പളങ്ങി നൈറ്റ്സിലെ നാല് സഹോദരന്മാരുടെ അമ്മയായാണ് ലാലി വേഷമിട്ടത്. സജി, ബോബി, ബോണി, ഫ്രാങ്കി എന്നീ കഥാപാത്രങ്ങളുടെ അമ്മയായി ഒറ്റ സീനിൽ മാത്രമാണ് ലാലി എത്തുന്നത്. എങ്കിലും സിനിമ കണ്ടവർ ഇപ്പോഴും ഓർത്തിരിക്കുന്ന മുഖമാണ് ആ അമ്മയുടേത്. 

ലാലിയുടെ ചെറുപ്പ കാലത്തെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് ആ കഥാപാത്രത്തെ വീണ്ടും ചർച്ചയാക്കിയത്. എഴുത്തുകാരനും അവരുടെ സുഹൃത്തുമായ ലിജീഷ് കുമാറാണ് ചിത്രം പങ്കുവച്ചത്. യുവനടി അനാർക്കലി മിക്കാറിന്റെ അമ്മയാണ് ലാലി എന്നതും പ്രേക്ഷകർക്ക് പുതിയ അറിവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു