ചലച്ചിത്രം

നൃത്തം ചെയ്ത് തളർന്നെത്തിയ നവ്യയ്ക്ക് മകൻ ഒരുക്കിയ സർപ്രൈസ്; റോസാപ്പൂ ഇതളുകളിൽ വിരിഞ്ഞ സ്നേഹം  

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. വിവാഹത്തോടെ സിനിമിൽ നിന്ന് വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. നൃത്തപരിപാടികളുടെ വിശേഷങ്ങളടക്കം പതിവായി നവ്യ ഇൻസ്റ്റ​ഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവയ്ക്കാറുമുണ്ട്. 

നവ്യയുടെ ഏറ്റവും പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നൃത്തപരിപാടി കഴിഞ്ഞു വീട്ടിലെത്തിയ താരത്തിന് മകൻ സായി ഒരുക്കിയ സർപ്രൈസിനേക്കുറിച്ചാണ് നവ്യയുടെ പോസ്റ്റ്. രാവിലെ പങ്കെടുത്ത പരിപാടിയിൽ നവ്യക്ക് ലഭിച്ച പൂച്ചെണ്ടിലെ പുഷ്പങ്ങള്‍ കൊണ്ടാണ് സായിയുടെ വക സർപ്രൈസ്. 

ചുവന്ന റോസാപ്പൂ ഇതളുകള്‍ കൊണ്ട് 'ഐ ലവ് യൂ' എന്ന് സോഫയിൽ എഴുതിയാണ് മകന്‍ അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി